Latest News

വേക്ക് മാ ഞ്ചസ്റ്റർ” മെ യ് 5 ന്. സുവിശേഷ സന്ദേശവുമായി ബ്രദർ സന്തോഷ് ടി നയിക്കുന്ന സായാഹ്ന ഒരു ക്ക ശുശ്രൂഷ സാൽഫോർഡിൽ.

2018-01-02 02:08:03am | ബാബു ജോസഫ്‌

മാഞ്ചസ്റ്റർ :. ലോക സുവിശേഷവത്ക്കരണത്തിനായി ദേശ ഭാഷാ വ്യത്യാസമില്ലതെ ജനമനസ്സുകളെ ഉണർത്തുകയെന്ന ലക്ഷ്യവുമായി റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് വിവിധ രാജ്യങ്ങളിൽ നടത്തുന്ന ധ്യാന ശുശ്രൂഷകളുടെ ഭാഗമായി മെയ് 5 ന് നടക്കുന്ന "എവേക്ക് മാഞ്ചസ്റ്റർ " ഏകദിന കൺവെൻഷന്റെ മുന്നൊരുക്കമായി പ്രശസ്‌ത വചനപ്രഘോഷകൻ (കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രം) ബ്രദർ സന്തോഷ് ടി നയിക്കുന്ന സായാഹ്ന ശുശ്രൂഷ  ചൊവ്വാഴ്ച്ച (2/01/18)വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ സാൽഫോർഡിൽ നടക്കും.

സാൽഫോർഡ് സെന്റ് പീറ്റർ & സെന്റ് പോൾ പള്ളിയിൽ നടക്കുന്ന ധ്യാനത്തിൽ ജപമാല, ദിവ്യകാരുണ്യ ആരാധന,വചനപ്രഘോഷണം ,വി.കുർബാന എന്നിവയുണ്ടായിരിക്കും.
മുഴുവനാളുകളെയും ശുശ്രൂഷയിലേക്ക്‌ സംഘാടകർ യേശുനാമത്തിൽ സ്വാഗതംചെയ്യുന്നു.

അഡ്രസ്സ്
Ss.PETER & PAUL CHURCH
SALFORD
M6 8JR
കൂടുതൽ വിവരങ്ങൾക്ക്
ദീപു ‭07882 810575‬.