Latest News

ഫാ.സോജി ഓലിക്കൽ നയിക്കുന്ന നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ " ഡോർ ഓഫ്‌ ഗ്രേയ്‌സ്" നാളെ

2018-01-26 08:32:39am |

ബർമിങ്ഹാം: ഫാ.സോജി ഓലിക്കൽ നയിക്കുന്ന നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ ” ഡോർ ഓഫ്‌ ഗ്രേയ്‌സ്” നാളെ ബിർമിങ്ഹാമിൽ നടക്കും .കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്‌ക്കായി എല്ലാ നാലാം ശനിയാഴ്ചകളിലും നടത്തുന്ന പ്രത്യേക ബൈബിൾ കൺവെൻഷൻ ” ഡോർ ഓഫ് ഗ്രേയ്‌സ് “രാവിലെ 10 മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട് 5 ന് സമാപിക്കും.
റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും കൺവെൻഷൻ നയിക്കും.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ തുടക്കമിട്ട നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ ഡോർ ഓഫ്‌ ഗ്രേയ്‌സിലേക്കു അനേകം യുവതീയുവാക്കൾ കടന്നുവരുന്നു.
ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ യുവജനതയെ പ്രാപ്തമാക്കുന്ന , ഏറെ അനുഗ്രഹദായകമായ ഈ ബൈബിൾ കൺവെൻഷനിലേക്കു റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
സെഹിയോൻ യൂറോപ്പ് നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ ഡോർ ഓഫ്‌ ഗ്രേയ്‌സിനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം.

അഡ്രസ്സ്
ST JERARD’S CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6 JT.
കൂടുതൽ വിവരങ്ങൾക്ക്
ജസ്റ്റിൻ 07990623054
വലെങ്ക 07404082325.