Latest News

ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാൾ ഭക്തിസാന്ദ്രമായി

2018-01-30 02:25:09am | ജോർജ് മാത്യു

ബർമിങ്ങാം ∙ ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുെട കാവൽ പുണ്യവാനുമായ സ്തെഫാനോസ് സഹദായുടെ ഓർമ്മപെരുന്നാൾ ഭക്തി നിർഭരമായി ആചരിച്ചു. ഫാ. ടി ജോർജ് (അയർലൻഡ്) പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാർമ്മികനായിരുന്നു.

1a1c6830-a3a7-4f98-9212-06430604c409

സ്തെഫാനോസ് സഹദായുടെ വിശ്വാസ  തീക്ഷ്ണതയും ത്യാഗമനോഭാവവും നമ്മുടെ വിശ്വാസ ജീവിതത്തിന് ഊർജ്ജം പകരാൻ പര്യാപ്തമാണെന്ന് കുർബാന മധ്യേയുള്ള പ്രസംഗത്തിൽ ഫാ. ‍ടി ജോർജ് ചൂണ്ടിക്കാട്ടി.

12b5772c-70ff-43dc-b0bf-b78a2e3e2e6d

സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ഫാ. ടി. ജോർജ് വിതരണം ചെയ്തു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ്, ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി ഷിബു പി. തോമസ്, അദ്ധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.