Latest News

ബ്ലാക്ക്പൂളില്‍ വാര്‍ഷിക ധ്യാനം ഫെബ്രുവരി19 ,20 ,21 തീയതികളില്‍

2018-02-02 02:30:12am | മാത്യു ബ്ലാക്പൂള്‍

ബ്ലാക്ക്പൂള്‍: സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജി ഓലിക്കലും ടീമും നയിക്കുന്ന വാര്‍ഷിക ധ്യാനം ബ്ലാക്ക്പൂള്‍ സീറോ മലബാര്‍ പാരീഷില്‍ ഫെബ്രുവരി 19, 20, 21 തീയതികളില്‍ സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടത്തുന്നു. തിങ്കള്‍, ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് 5. 30 മുതല്‍ 9. 30 വരെയാണ് ശുശ്രൂഷകള്‍ നടക്കുന്നത്.

കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിന്റെ ഒരുക്കമായി സെഹിയോന്‍ ടീം അംഗങ്ങള്‍ ഫെബ്രുവരി മൂന്നിന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ബ്ലാക്ക്പൂള്‍ സീറോ മലബാര്‍ പാരീഷിലെ നാല് കുടുംബ യൂണിറ്റുകളില്‍ ഉള്ള ഭവനങ്ങളില്‍ രണ്ടു പേരടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ്. വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ ധ്യാനത്തിന്റെ വിജയത്തിനായി മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നു വരുന്നു.

ധ്യാന ദിവസങ്ങളില്‍ ഫാദര്‍ സോജി ഓലിക്കല്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ്. നോയമ്പുകാലത്തെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ കുടുംബാഗങ്ങളെയും ഇടവക വികാരി ഫാദര്‍ മാത്യു പിണക്കാട്ട് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

സ്ഥലത്തിന്റെ വിലാസം
St. John Vianney Church, 26 Glastonbury Ave, Blackpool, FY 16 RD