Latest News

രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 1 0 ന് . ഫാ. സോജി ഓ ലിക്കലിനൊപ്പം ഫാ. മടുക്കമ്മൂ ട്ടിലും ഡോ. ജോൺ ഡിയും

2018-02-04 03:37:46am |

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ്‌ ഡയറക്ടർ റവ.സോജി ഓലിക്കൽ നയിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ പത്തിന്   ബർമിങ്ഹാമിൽ നടക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക വി. കുർബാന ഇത്തവണയും ഉണ്ടായിരിക്കും.

മലങ്കര കത്തോലിക്കാസഭ യുകെ യുടെ ആത്മീയ നേതൃത്വവും  പ്രമുഖ വാഗ്മിയുമായ റവ. ഫാ. അനിൽ തോമസ് മടുക്കുംമൂട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ  മലങ്കര റീത്തിലുള്ള വി.കുർബാന നടക്കും. ആത്മാഭിഷേക പ്രഘോഷണങ്ങളിലൂടെ ശക്തമായ  ദൈവികാനുഭവം പകരുന്ന പ്രശസ്ത വചന പ്രഘോഷകൻ ഡോ .ജോൺ ഡി, പോളണ്ടിൽ നിന്നുമുള്ള ആത്മീയ പണ്ഡിതനും വിടുതൽ   ശുശ്രൂഷകനുമായ റവ .ഫാ.പീറ്റർ പ്രെസ്കെവിക്സ്‌ CSMS  ഇത്തവണ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

രണ്ടാം ശനിയാഴ്ച്ച കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം .

https://youtu.be/IaGw5VNURp8

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത്  ഈ കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു.

അനേകംഅത്ഭുതങ്ങളും,,രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമായ , വരദാനഫലങ്ങൾ വാർഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു .

ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും .
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ  നടന്നു.കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ. ഷൈജു നടുവത്താനിയും സെഹിയോൻ  കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;
 ഷാജി 07878149670.
 അനീഷ്.07760254700
 ബിജുമോൻ മാത്യു.07515 368239

 Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു അബ്രഹാം ‭07859 890267