Latest News

വചനം മാംസമാകാൻ വീണ്ടും ബഥേൽ ..അഭിഷേക നിറവിൽ നാളെ രണ്ടാംശനിയാഴ്ച്ച കൺവെൻഷൻ

2018-02-09 02:36:54am |

ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ്‌ ഡയറക്ടർ റവ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം  ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ   ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും.  മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക വി. കുർബാന ഇത്തവണയും ഉണ്ടായിരിക്കും.

 മലങ്കര കത്തോലിക്കാസഭ യുകെ യുടെ ആത്മീയ നേതൃത്വവും  പ്രമുഖ വാഗ്മിയുമായ റവ. ഫാ. അനിൽ തോമസ് മടുക്കുംമൂട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ  മലങ്കര റീത്തിലുള്ള വി.കുർബാന നടക്കും. ആത്മാഭിഷേക പ്രഘോഷണങ്ങളിലൂടെ ശക്തമായ  ദൈവികാനുഭവം പകരുന്ന പ്രശസ്ത വചന പ്രഘോഷകൻ ഡോ .ജോൺ ഡി, പോളണ്ടിൽ നിന്നുമുള്ള ആത്മീയ പണ്ഡിതനും വിടുതൽ   ശുശ്രൂഷകനുമായ റവ .ഫാ.പിയോട്ടർ പ്രിസ്കിയോവിക്സ് ‌ CSMS എന്നിവരും        ഇത്തവണ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .

രണ്ടാം ശനിയാഴ്ച്ച കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം .

https://youtu.be/IaGw5VNURp8

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത്  ഈ കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികൾക്ക് നന്മതിന്മകളുടെ  തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ   ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക്

നേരിന്റെ പാതയിൽ നേർവഴികാട്ടാൻ ഇത്തവണ " ഡിസ്കവർ ദ ഹൈവേ " എന്ന പ്രത്യേക പ്രോഗ്രാമുമായി  ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പ് ടീൻസ്  ഫോർ കിങ്‌ഡം ടീമും ഒരുങ്ങുകയാണ്.