Latest News

ഫാ.ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോൾട്ടണിൽ പ്രകാശനം ചെയ്തു

2018-02-17 03:14:14am | സാബു ചുണ്ടക്കാട്ടില്‍
ബോൾട്ടൺ: പ്രശസ്‌ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോൾട്ടണിൽ പ്രകാശനം ചെയ്തു.ബോൾട്ടൺ സിറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന നോമ്പുകാല ധ്യനത്തോടനുബന്ധിച്ചാണ് പ്രകാശനകർമ്മം നടന്നത്.ഫാ.ജോർജ് ചീരാംകുഴി ഫാ.സാജന് ആദ്യ പ്രതി നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു .പേരന്റിങ് ജീവിതാനുഭവങ്ങളിൽ നിന്നും ശരിയുടെ വഴികളെ തിരിച്ചറിയാൻ മക്കളെ ഒരുക്കുവാനുള്ള വഴിയൊരുക്കലാണ് പുസ്തകം.
 
തലശേരി അതിരൂപതാങ്കമായ ഫാ.ടോമി ഇപ്പോൾ യുകെയിൽ മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തി വരികയാണ്.തന്റെ യുകെ ജീവിതത്തിൽ യുകെ മലയാളി കളുടെ ജീവിതാനുഭവങ്ങൾ അനുഭവിച്ചറിഞ്ഞ അച്ചൻ അതിൻറെ അടിസ്ഥാനത്തിലാണ് തൻറെ പുസ്തക രചന പൂർത്തിയാക്കിയിരിക്കുന്നത്.പരസ്പ്പരം പഴി ചാരിയും പരിഭവം പറഞ്ഞും മാറി നിൽക്കാതെ നൻമയുടെ വഴികളിലൂടെ മക്കളെ നയിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൻമ്മാർക്ക് എന്തുകൊണ്ടും വലിയൊരു മുതൽക്കൂട്ടാണ് പുസ്തകം.
 
ആധുനിക മനഃശാസ്ത്ര തത്വങ്ങളെ സ്വംശീകരിച്ചു പ്രായോഗിക സമീപനങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ള ശ്രമമാണ് പുസ്തകത്തിൽ നടന്നിരിക്കുന്നത്.ഒപ്പം ബൈബിളിലെ യേശുവിന്റെ ശൈശവത്തെയും തിരുകുടുംബത്തിന്റെ രീതിശാസ്ത്രവും വിലയിരുത്തി ഹോളി ഫാമിലി മോഡൽ ഓഫ് പേരെന്റിങ്  മാതാപിതാക്കൾക്ക് രൂപപ്പെടുത്താനുള്ള വഴികളും പുസ്തകത്തിൽ മനോഹരമായി വിവരിക്കുന്നു.ആദ്യ ദിനം തന്നെ പുസ്‌തകത്തിന് ബോൾട്ടണിൽ ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.പുസ്തക പ്രകാശനത്തിനുള്ള വേദി ആയി ബോൾട്ടൺ തിരഞ്ഞെടുത്തതിന് ട്രസ്റ്റിമാരായ സ്റ്റീഫൻ മാത്യു,സന്തോഷ് ചെറിയാൻ എന്നിവർ നന്ദി രേഖപ്പെടുത്തി.