Latest News

വിശ്വാസികള്‍ക്ക് കരുത്തായി മാറിയ ലിസമ്മ വിടവാങ്ങിയിട്ട് ഒരു വര്‍ഷം! ഓര്‍മകള്‍ക്ക് പ്രാര്‍ഥനാ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ സ്രാമ്പിക്കല്‍ പിതാവ്‌

2018-03-01 03:13:22am | അപ്പച്ചന്‍ കണ്ണഞ്ചിറ

വൂസ്റ്റർ: ബർമിങ്ഹാം അതിരൂപതയിലെ വൂസ്റ്ററിൽ  നിര്യാതയായ  ലിസമ്മ ജോസിന്റെ ഒന്നാം ചരമ വാർഷികം മാർച്ച 3 നു ശനിയാഴ്ച ആചരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, ഫാ. ജോയി വയലിൽ, ഫാ.പോൾ വെട്ടുകാട്ട്, ഫാ. ഫാൻസുവാ പത്തിൽ, ഫാ. ബ്രയാൻ തുടങ്ങിയ വൈദികർ സഹകാർമികരായി ശുശ്രുഷകളിൽ പങ്കു ചേരും. വൂസ്റ്റർ സെന്റ് ജോർജ്ജ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ക്രമീകരിച്ചിരിക്കുന്ന തിരുക്കർമ്മങ്ങൾ ഉച്ചക്ക് 2:30 നു ആരംഭിക്കുന്നതാണ്.

 
ലിസമ്മ ജോസ് മുമ്പ് ഗൾഫ് മേഖലകളിൽ നടത്തിപ്പോന്ന സജീവമായ ആല്മീയ പ്രവർത്തനങ്ങൾ യു കെ യിലും തീക്ഷ്ണമായി മുന്നോട്ടു കൊണ്ട് പോകവെയാണ് മരണത്തിനു കീഴടങ്ങിയത്. വിശ്വാസസാക്ഷിയായി, ദൈവീക ശുശ്രുഷകൾക്കു പ്രാമുഖ്യം നൽകി ജീവിതം മാതൃകാപരമായി നയിച്ചു പോന്ന ലിസമ്മ ജോസ് പരിചയപ്പെട്ട ഏവർക്കും പ്രിയങ്കരിയായിരുന്നു. ഏറെ ശ്രദ്ധേയമായ  വിശ്വാസി സമൂഹമായി  താൻ ബന്ധപ്പെടുന്ന മേഖലകളിലെ മലയാളി ക്രൈസ്തവ സമൂഹത്തെ  ആല്മീയ നാവോദ്ധാനത്തിലേക്കു നയിക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. 
 
വൂസ്റ്ററിലെ മലയാളി കുടുംബങ്ങളുടെ കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടത്തിൽ അവിടെയുള്ള കുടുംബങ്ങളെ കൂട്ടിച്ചേർത്തു ജപമാല ഭക്തി വളർത്തിയും,ആത്‌മീയ നവീകരണത്തിന് യു കെ സന്ദർശിക്കുന്ന മിക്ക ധ്യാന ഗുരുക്കളുടെയും ശുശ്രുഷകൾക്കു കൂട്ടായ്മ്മകളിൽ സൗകര്യം ഒരുക്കിയും, അജപാലന സന്ദർശനാർത്ഥം യു കെ യിൽ വന്നിട്ടുള്ള മിക്ക പിതാക്കന്മാരുടെയും, വൈദിക ശ്രേഷ്‌ഠന്മാരുടെയും അനുഗ്രഹീത സാന്നിദ്ധ്യവും, ദിവ്യ ബലികളും, തിരു സന്ദേശങ്ങളും സ്വസമൂഹത്തിൽ ലഭ്യമാക്കിയും വിശ്വാസം പകർന്നു നൽകുവാൻ ലിസമ്മയുടെ ആതിഥേയത്വ സന്മനസ്സും, ആല്മീയ തീക്ഷ്ണതയും ഏറെ സഹായകരമായിട്ടുണ്ട് . 
 
വി.അൽഫോൻസാമ്മയുടെ തിരു സ്വരൂപം യു കെ യിലെ ഒരു പള്ളിയിൽ ആദ്യമായി പ്രതിഷ്‌ഠിക്കുവാൻ കഴിഞ്ഞതും വിശുദ്ധയുടെ നാമകരണ ദിനത്തിൽത്തന്നെ ആദ്യ തിരുന്നാൾ ആഘോഷിക്കുവാൻ സാധിച്ചതും പരേതയുടെ ശ്രമഫലം ഒന്ന് കൊണ്ടുമാത്രമാണ്.ക്യാൻസർ രോഗം കാർന്നു തിന്നുമ്പോളും പുഞ്ചിരിയോടെ സധൈര്യം രോഗത്തെ നേരിടുവാനും വിശ്വാസം പ്രഘോഷിക്കുവാനും പ്രാർത്ഥനാ കൂട്ടായ്മ്മകൾക്കു നേതൃത്വം നൽകുവാനും ലിസമ്മ ഊർജ്ജസ്വലയായിരുന്നു. 
 
യു കെ യിൽ വിശ്വാസി സമൂഹത്തോടൊപ്പം പ്രാർത്ഥിച്ചും, പ്രവർത്തിച്ചും ജീവിച്ചും നേടിയെടുത്ത  ആത്മബന്ധം പരിചയപ്പെട്ടും, കേട്ടറിഞ്ഞും എല്ലാവരിലും കുടിയിരുത്തുവാൻ കഴിഞ്ഞ  ആ ആകർഷക വ്യക്തിത്വം  സ്വർഗ്ഗീയാരാമത്തിൽ നിന്നും നമ്മൾക്കായി പ്രാർത്ഥിക്കവേ ലിസമ്മയുടെ ഒന്നാം ചരമ വാർഷിക ശുശ്രുഷകളിലേക്കു എല്ലാ സ്നേഹിതരെയും വിശ്വാസികളേയും  ലിസമ്മയുടെ കുടുംബത്തിന് വേണ്ടി ജോസ് വർഗ്ഗീസും, മക്കളും  സസ്നേഹം സ്വാഗതം ചെയ്യുന്നു. 
 
Church Address: St. George R C Church,  1 Sansome Place, Worcester WR1 1UG.
 
Car Parking : St. Martins Gate car Parking, City Walls road, WR1 2BS