Latest News

പ്രെസ്റ്റൺ കത്തീഡ്രലിൽ നോമ്പുകാല ധ്യാനം മാർച്ച് 9 ,10 , 11 തീയതികളിൽ

2018-03-04 12:20:53pm |

പ്രെസ്റ്റൺ . പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നോമ്പുകാല ധ്യാനം നടത്തുന്നു . പ്രശസ്‌ത ധ്യാന പ്രസംഗകനും തൃശൂർ അതിരൂപത അംഗവും ആയ ബ്രദർ സന്തോഷ് കരുമത്ര ആണ് ധ്യാനം നയിക്കുന്നത് ,അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും ധ്യാന ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു വചന  സന്ദേശം നൽകും . മാർച്ച് ഒൻപത് വെള്ളിയാഴ്ച 5 . 30  മുതൽ 9 . 30  വരെയും ശനിയാഴ്ച 2 . 30  മുതൽ  8 . 30  വരെയും ,ഞായറാഴ്ച 9 . 30  മുതൽ 5 . 30  വരെയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് . നോമ്പിന്റെ ചൈതന്യത്തിൽ നിറഞ്ഞു അനുതാപത്തിന്റെ പുതുവഴികളിൽ ചരിച്ചുകൊണ്ട്  ഉയിർപ്പിലേക്കു ഒരുങ്ങുവാൻ ഈ ധ്യാന ശുശ്രൂഷകളിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രൽ വികാരി  റെവ . ഡോ . മാത്യു ചൂരപൊയ്കയിൽ അറിയിച്ചു .