Latest News

രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ; ആത്‌മാഭിഷേക ശൂശ്രൂഷയുമായി ഫാ .ഷൈജു നടുവത്താനി , ഫാ .സിറിൽ ഇടമന എന്നിവർക്കൊപ്പം ബ്രദർ തോമസ് പോളും

2017-04-07 02:24:23am |

ഫാ .സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷൻ വലിയനോമ്പിന്റെ വ്രതാനുഷ്ഠാനങ്ങളുടെ നിറവിൽ നാളെ പതിവുപോലെ ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും.

പ്രമുഖ വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് അസി. ഡയറക്ടറുമായ ഫാ .ഷൈജു നടുവത്താനി, പ്രശസ്‌ത വിടുതൽ ശുശ്രൂഷകനും വാഗ്മിയുമായ ഫാ. സിറിൽ ഇടമന ,യൂറോപ്പിലെ  പ്രമുഖ സുവിശേഷപ്രവർത്തകൻ  ഫാ. നിക്കോളാസ് ക്രോവ് എന്നിവർക്കൊപ്പം കേരളകത്തോലിക്കാസഭയുടെ വളർച്ചയിൽ പ്രധാനപങ്കുവഹിച്ച കാരിസ്മാറ്റിക് പ്രസ്ഥാനത്തെ മുന്നിൽനിന്നുനയിച്ച ലോകപ്രശസ്ത വചനപ്രഘോഷകനും നിരവധി സന്യസ്തരുടെയും   , വൈദികമേലദ്ധ്യക്ഷൻമാരുടെതന്നെയും ഗുരുസ്ഥാനീയനുമായ ബ്രദർ തോമസ്‌ പോളും ഇത്തവണത്തെ കൺവെൻഷൻ നയിക്കും .

ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഇത്തവണ പരിശുദ്ധകുർബാനയുടെ അത്‍ഭുതശക്തിയെ നിരന്തരം പ്രഘോഷിക്കുന്ന ബ്രദർ തോമസ് പോൾ ദൈവീകാനുഗ്രഹത്തിന്റെ ജീവിക്കുന്ന ഉപകരണമായിത്തീരും.

 പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും വിടുതലും സൌഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന ജീവിതസാക്ഷ്യങ്ങൾ തെളിവാകുന്നു.
 കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.

 കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണയും പ്രത്യേക " കുരിശിന്റെ വഴി "ശുശ്രൂഷയും നടക്കും.വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും.
കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
 B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
 ടോമി ചെമ്പോട്ടിക്കൽ 07737935424.