Latest News

മാഞ്ചസ്റ്റർ ക്നാനായ ദേവാലയത്തിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളിന് നാളെ കൊടിയേറും.... ഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്കും തുടക്കം

2017-04-08 01:39:57am |
മാഞ്ചസ്റ്റർ: -  സെന്റ്.ജോർജ് ക്നാനായ ചർച്ചിൽ വി.ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളിന്റെ  കൊടിയേറ്റം നാളെ. വി.കുർബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ.സജി എബ്രഹാം കൊച്ചെത്ത് കൊടിയേററുന്നതോടെ തിരുനാളിന് തുടക്കമാവും. അടുത്ത മാസം ആറാം തീയ്യതിയാണ് പെരുന്നാൾ കൊണ്ടാടുന്നത്.
 
ഇടവകയുടെ പീഢാനുഭവ ശുശ്രൂഷകൾക്കും നാളെ തുടക്കമാവുകയാണ്. നമ്മുടെ കർത്താവിന്റെ പീഢാനുഭവത്തിന്റെ മുന്നോടിയായുള്ള ജറുസലേം ദേവാലയത്തിലേക്ക് താൻ നടത്തിയ യാത്രയെ അനുസ്മരിപ്പിക്കുന്ന ഓശാനയുടെ ശുശ്രൂഷകൾ നാളെ രാവിലെ 10.30 ന് ആരംഭിക്കും. പെസഹായുടെ ശുശ്രൂഷകൾ 13 ന് 11 മണിക്കും, ദു:ഖവെള്ളിയുടെ ശുശ്രൂഷകൾ 14 ന് രാവിലെ 9 മണിക്കും ആരംഭിക്കും.
ഉയർപ്പിന്റെ ശുശ്രൂഷകൾ 15 ശനിയാഴ്ച വൈകിട്ട് 4.30 നായിരിക്കും ആരംഭിക്കുന്നത്. ഹാശാ ആഴ്ചയിലെ എല്ലാ ശുശ്രൂഷകളിലും പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി വന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ.സജി എബ്രഹാം അറിയിച്ചു.
 
ദേവാലയത്തിന്റെ വിലാസം:-
St. George Knanaya Church,
High Gate Lane,
Little Hallton,
M38 9SZ.