Latest News

ബോസ്റ്റണില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം: റവ. ഫാ. ടോമി എടാട്ട് നയിക്കും

2018-03-24 08:03:29am | ഫാ. ബിജു കുന്നയ്ക്കാട്ട്

ബോസ്റ്റണ്‍: വലിയ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബോസ്റ്റണ്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം നടക്കുന്നു. സുപ്രസിദ്ധ വചന പ്രഘോഷകനും കുടുംബ മനഃശാസ്ത്ര വിദഗ്ധനുമായ റവ. ഫാ. ടോമി എടാട്ട് ശുശ്രൂഷകള്‍ നയിക്കും. എല്ലാ ദിവസങ്ങളിലും വൈകിട്ട് 5 മണി മുതല്‍ 10 മണി വരെയാണ് ധ്യാനസമയം.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വി. കുര്‍ബാനയോടുകൂടിയാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ബുധനാഴ്ചത്തെ ശുശ്രൂഷകള്‍ വി. കുര്‍ബാനയോടെ സമാപിക്കുകയും ചെയ്യും. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ബോസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ചു നടക്കുന്ന ത്രിദിന ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വോളണ്ടിയേഴ്‌സ്, വിമെന്‍സ് ഫോറം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.

ധ്യാനം നടക്കുന്ന സെന്റ് മേരീസ് പള്ളിയുടെ അഡ്രസ്: 24, Horncastle Road, Boston, PE 21 9 BU.