Latest News

നന്മ തിന്മകൾ യേശുവിൽ വിവേചിച്ചറിയാൻ ടീനേജുകാർക്കും മാതാപിതാക്കൾക്കുമായി സെഹിയോനിൽ പ്രത്യേക കൺവെൻഷൻ ഏപ്രിൽ 2 ന്

2018-03-29 07:40:32am | ബാബു ജോസഫ്

ബർമിങ്ഹാം.നന്മ തിന്മകളെ യേശുമാർഗ്ഗത്തിൽ വിവേചിച്ചറിയുകയെന്ന ലക്ഷ്യത്തോടെ റവ.ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നാളിതുവരെ നടത്തപ്പെട്ട സ്‌കൂൾ ഓഫ്‌ ഇവാൻജലൈസേഷനിൽ പങ്കെടുത്തിട്ടുള്ള ടീനേജുകാർക്കും അവരുടെ മാതാപിതാക്കൾക്കുമായി അഭിഷേകാഗ്നി കാത്തലിക്‌ മിനിസ്ട്രീസ് ഒരുക്കുന്ന ഏകദിന ധ്യാനം “ഇഗ്നൈറ്റ് “ഏപ്രിൽ 2 ന് തിങ്കളാഴ്ച്ച ബർമിംഗ്ഹാമിൽ നടക്കും.
സെഹിയോൻ ടീം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
യുകെയിലെ നൂറുകണക്കിന് ടീനേജ് പ്രായക്കാരിലൂടെ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കൾക്കളുമായി പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തിൽ ചർച്ച ചെയ്യുന്നു. കുട്ടികളുടെയും
മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉൾപ്പെടുന്ന ധ്യാനത്തിൽ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങൾ,ക്ലാസ്സുകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും പങ്കുവയ്ക്കുന്നു.
ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ക്ക്‌ പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍ ഉപകാരപ്പെടും .
ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ ഇതുവരെയും ധ്യാനത്തിൽ പങ്കെടുത്തിട്ടുള്ള ടീനേജുകാരെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ സ്കൂൾ അവധി ദിവസമായ ഏപ്രിൽ 2 ന് തിങ്കളാഴ്ച്ച ബർമിങ്ഹാമിലേക്ക് ക്ഷണിക്കുന്നു.
സമയം: ‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ
അഡ്രസ്സ്
ST. CUTHBERT’ S CHURCH
CASTLE VALE
BIRMINGHAM
B35 7 PC
കൂടുതൽ വിവരങ്ങൾക്ക്
ജെസ്സി ബിജു 07747586844
തോമസ് 07877508926.