Latest News

മരിയൻ ടി വി ടീം നയിക്കുന്ന ഫയർ കോൺഫറൻസ് -2018 സന്ദർലാൻഡിൽ

2018-03-29 07:48:47am | മാത്യു ജോസഫ്

സന്ദർലാൻഡ് : വചന ശുശ്രൂഷയിലൂടെ ലോകത്തിനു തന്നെ മാതൃകയായ മരിയൻ ടി വി ടീം നേതൃത്വം നൽകുന്ന ഫയർ കോൺഫറൻസ് -൨൦൧൮ ധ്യാന ശുശ്രൂഷ സന്ദർലാൻഡ് സെ. ജോസഫ്‌സ് ദേവാലയത്തിൽ വെച്ച് ഏപ്രിൽ 6 , ( വെള്ളി ), 7 ( ശനി ), 8 ( ഞായർ ) ദിവസങ്ങളിൽ നടക്കുന്നതായിരിക്കും . ബഹു . ഫാ. ടോമി എടാട്ട് നേതൃത്വം നൽകുന്ന ശുശ്രൂഷകളിൽ ബ്രദർ . സാബു ആറുതൊട്ടിയിൽ , ബ്രദർ. ഡൊമിനിക് , ബ്രദർ .തോമസ് സാജ് , ബ്രദർ . ജോമോൻ തുടങ്ങിയവർ തിരുവചനം പങ്കുവെക്കും.

സന്ദർലാൻഡ്, സെ. അൽഫോൻസാ സീറോ മലബാർ കാത്തലിക് കമ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വാർഷീകധ്യാനത്തിൽ പങ്കെടുത്തു ആത്‌മവിശുദ്ധീകരണം പ്രാപിപ്പാൻ ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയുന്നു . ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യവും, കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകളും (ശനി, ഞായർ ദിവസങ്ങളിൽ ) ഉണ്ടായിരിക്കുന്നതാണ് .

ധ്യാന സമയം : ഏപ്രിൽ -6 ( വെള്ളി ) 7 .30 പിഎം to 9 . 30 പിഎം , 7

( ശനി ) 9 .30 am to 3 .30 പിഎം , 8 ( ഞായർ ) 11 . 30 am to 6 .30 പിഎം

ധ്യാന വേദി : സെ. ജോസെഫ്സ് ചർച്ച് , സന്ദർലാൻഡ് : SR4 6HP

കൂടുതൽ വിവരങ്ങൾക്ക് : 07590516672, 07846003328, 07889146098.