Latest News

അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രിൽ 20,21

2018-04-03 07:57:54am | രാജു വേലംകാല

അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രിൽ 20,൨൧ (വെള്ളി,ശനി, ) തീയതികളിൽ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF) വച്ചു കോട്ടയം ഭദ്രസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ:തോമസ് മോർ തിമോത്തിയോസ്സ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂർവ്വം ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.

2018 ഏപ്രിൽ 20- ↄo തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6ന്‌ കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. വൈകുന്നേരം 6.15ന്‌ സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം, ഏപ്രിൽ 21-ↄo തീയതി ശനിയാഴ്ച്ച രാവിലെ 8 30 ന്‌ പ്രഭാത നമസ്കാരവും തുടര്‍ന്ന് ഡോ:തോമസ് മോർ തിമോത്തിയോസ്സ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിർവാദം, കൈമുത്ത്, ആദ്യഫല-ലേലം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ഏവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.
2018 ഏപ്രിൽ 20- വെള്ളി
06:00 PM കൊടി ഉയര്‍ത്തല്‍ (റവ.ഫാ:എബിൻ ഊന്നുകല്ലിങ്കൽ)
06.15 PM സന്ധ്യാ പ്രാര്‍ത്ഥന
07.10 PM സുവിശേഷ പ്രസംഗം: അഭിവന്ദ്യ ഡോ:തോമസ് മോർ തിമോത്തിയോസ്സ് മെത്രാപ്പൊലീത്ത
2018 ഏപ്രിൽ 21- ശനി
08:30 AM പ്രഭാത നമസ്കാരം 
09:30 AM വി. കുര്‍ബ്ബാന : അഭിവന്ദ്യ ഡോ:തോമസ് മോർ തിമോത്തിയോസ്സ്മെത്രാപ്പൊലീത്ത
10:30 AM വി. ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ  പ്രാര്‍ത്ഥന
10:45 AM അനുഗ്രഹ പ്രഭാഷണം
11:00 AM പ്രദക്ഷിണം, ആശിർവാദം, കൈമുത്ത്, ആദ്യഫല-ലേലം , നേര്‍ച്ചസദ്യ
01:30 PM കൊടി താഴ്ത്തല്‍

പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick Drive ,
AB 16  6 UF , Aberdeen , Scotland , UK
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി – റവ ഫാ: എബിൻ മാർക്കോസ് – 07736547476
സെക്രട്ടറി – രാജു വേലംകാല – 07789411249, 01224 680500
ട്രഷറാര്‍ – ജോൺ വർഗീസ്‌ – 07737783234, 01224 467104