Latest News

സെൻട്രൽ മാഞ്ചസ്റ്ററിൽ പീഡാനുഭവ തിരുക്കർമ്മങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

2017-04-11 01:51:53am |

മാഞ്ചസ്റ്റർ : സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കർത്താവിന്റെ പീഡാനുഭവ ശുസ്രൂഷകളുടെ ഒരുക്കങ്ങൾ പൂർത്തിയായി .യേശുനാഥന്റെ അന്ത്യ അത്താഴ വിരുന്നിന്റേയും , വിശുദ്ധ ബലി സ്ഥാപനത്തിന്റെയും അനുസ്മരണം ഉളവാക്കുന്ന പെസഹാ ആചരണ തിരുക്കർമ്മങ്ങൾക്ക് വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് തുടക്കം കുറിക്കും

ദുഃഖവെള്ളിയാഴ്ചത്തെ ശുസ്രൂഷകൾ   രാവിലെ പത്തുമണിക്ക് ആരംഭിക്കും  .പീഡാനുഭവ ചരിത്ര വായനയും അതിനെ തുടർന്ന് കുരിശിന്റെ വഴിയും നടക്കും. ഉയർപ്പു തിരുനാളിന്റെ തിരുക്കർമ്മങ്ങൾ പതിനഞ്ചാം തിയതി ശനിയാഴ്ച രാത്രിരാത്രി 10 :45 നു തുടക്കം  കുറിക്കും. വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളിൽ നടക്കുന്ന പീഡാനുഭവ ,ഉയർപ്പുതിരുനാൾ ശുസ്രൂഷകളിൽ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലിൻ ഫാ തോമസ് തൈക്കൂട്ടത്തിൽ അറിയിച്ചു .

പള്ളിയുടെ അഡ്രസ്സ്

St Joseph Church
Portland Crescent
Longsight
Manchester
M13 0Bu