Latest News

പീറ്റർബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ അഭിവന്ദ്യ ഡോ. മിലിത്തിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുന്നു

2018-04-10 07:32:32am |

ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിൽ പെട്ട പീറ്റർബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ സഭയുടെ തൃശൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ. മിലിത്തിയോസ് തിരുമനസ്സ് കൊണ്ട് വി. കുർബാന അർപ്പിക്കുന്നു.
എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടന്നു വരുന്ന വിശുദ്ധ കുർബാന ഈ മാസവും 14 , ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് അഭിവന്ദ്യ തിരുമനസ് കൊണ്ട് അർപ്പിക്കുന്നതും, തുടർന്ന് ആധ്യാത്മിക പ്രസ്ഥാനങ്ങളെ അഭി. തിരുമേനി അഭിസംബോധന ചെയ്യുന്നതും ആയിരിക്കുമെന്നും ഇടവക വികാരി റവ. ഫാ. ടോം ജേക്കബ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
വർഗീസ് പി. തോമസ് (ട്രസ്റ്റി): 07747896974
പോൾസൺ വർഗീസ്(സെക്രട്ടറി): 07588653567
വിലാസം:
St. Gregorios Indian Orthodox Church, St. Andrews Church, Ledbury Road, Netherton, Peterborough, PE3 9RF