Latest News

യൂറോപ്യൻ ക്നാനായ സംഗമം ലോഗോ പ്രകാശനം ചെയ്തു

2018-04-10 08:10:43am |

കാർഡിഫ് ∙ 6–ാം യൂറോപ്യൻ ക്നാനായ സംഗമത്തിന്റെ ലോഗോ ഇടവക  വികാരി ഫാ. സജി എബ്രഹാം പ്രകാശനം ചെയ്തു. കാർഡിഫ് സെന്റ് ജോൺസ് ഇടവകയിൽ  വി. കുർബാനക്കുശേഷം  നടന്ന ചടങ്ങിൽ ട്രസ്റ്റി  ജിജി ജോസഫിനും  സെക്രട്ടറി ഏബ്രഹാം ചെറിയാനും നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. യൂറോപ്യൻ ക്നാനായ സംഗമത്തിന്റെ ഒരുക്കങ്ങൾ എല്ലാ ഇടവകകളിലും ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും  മികവുള്ള കലാപരിപാടികൾ നടത്താൻ പള്ളികളിൽ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ഈ വർഷത്തെ സംഗമത്തിന് മുഴുവൻ  സമുദായ അംഗങ്ങളുടെയും സാന്നിധ്യം  സംഘാടകർ പ്രതീക്ഷിക്കുന്നു.  ജൂൺ 30ന് കാർഡിഫിലെ ന്യുപോർട്ടിലാണ് സംഗമം നടത്തുന്നത്.