Latest News

സഭയെ പടുത്തുയർത്തുന്ന വി. കുർബാന ; റവ. ഡോ. പോളി മണിയാട്ടിന്റെ പഠനക്ലാസുകൾ ശനിയാഴ്ച മുതൽ

2018-04-21 02:03:04am | ഫാ. ബിജു കുന്നയ്ക്കാട്ട്‌

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ വിവിധ റീജനുകളിൽ വി. കുർബാനയെക്കുറിച്ചുള്ള പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നു. സിറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറിയും വടവാതൂർ സെന്റ്.തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിലെ ലിറ്റർജി വിഭാഗം തലവനുമായ റവ. ഡോ. പോളി മണിയാട്ട് ആണ് ക്ലാസുകൾ നയിക്കുന്നത്.

കഴിഞ്ഞ നവംബറിൽ നടന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ എപ്പാർക്കിയൽ സമ്മേളനത്തിൽ റവ. ഡോ. പോളി മണിയാട്ട് സിറോ മലബാർ വി. കുർബാനയുടെ ദൈവശാസ്ത്ര ആഴത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പേപ്പർ അവതരിപ്പിച്ചിരുന്നു. വിശ്വാസികളുടെ ഇടയിൽ നിന്നും അതിനു ലഭിച്ച മികച്ച പ്രതികരണത്തിന്റെ തുടർച്ചയാണ് രൂപതയിലുടനീളമുള്ള സിറോ മലബാർ വിശ്വാസികൾക്കായി ഇത്തരം പഠന ക്ലാസുകൾ സംഘടിപ്പിക്കുന്ന തെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞത്. വി. കുർബാന അർപ്പിക്കാനായി വിവിധ സ്ഥലങ്ങളിൽ ഒരുമിച്ചു കൂടിയ ചെറിയ സമൂഹങ്ങൾ വളർന്നാണ് ഇന്നും നാം കാണുന്ന രൂപതയുടെ വളർച്ചയിലേയ്ക്കെത്തി യതെന്നും ആദിമസഭയിലും വി. കുർബാനയെ കേന്ദ്രീകരിച്ചാണ് സഭാ സമൂഹങ്ങൾ വളർന്നുവന്നതെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു.
 

സൗത്താംപ്റ്റൺ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, ലണ്ടൻ, കേംബ്രിഡ്ജ്, ബ്രിസ്റ്റോൾ– കാർഡിഫ്, പ്രസ്റ്റൺ, കവൻട്രി എന്നിവിടങ്ങളിലായി ഏപ്രിൽ– മേയ് മാസങ്ങളിൽ 12 ഇടങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ റവ. ഫാ. രാജേഷ് ആനാത്തിൽ, റവ. എ. സജിമോൻ മലയിൽപുത്തൻപുരയിൽ, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ, റവ. ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ, റവ. ഫാ. ജോസഫ് പിണക്കാട്ട്, റവ. ഫാ. ജോസ് അന്ത്യാംകുളം,, റവ. എ. ഫിലിപ്പ് പന്തമാക്കൽ, റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, റവ. ഫാ. പോൾ വെട്ടിക്കാട്ട്, റവ. ഫാ. മാത്യു ചൂരപൊയ്കയിൽ, റവ. ഫാ. ഹാൻസ് പുതിയാകുളങ്ങര, റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പഠനക്ലാസുകൾ നേതൃത്വം നൽകും.

വി. കുർബാനയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഈ പഠനക്ലാസിൽ എല്ലാ വിശ്വാസികളും പ്രത്യേകിച്ച് കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ, വേദപാഠം അധ്യാപകർ, വിമൻസ് ഫോറം അംഗങ്ങൾ, അൾത്താര ശുശ്രൂഷികൾ എന്നിവരും സംബന്ധിക്കണമെന്നു മാർ സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു. 

ക്ലാസുകൾ നടക്കുന്ന സ്ഥലവും സമയവും തീയതിയും അടങ്ങിയ ടൈംടേബിൾ ചുവടെ ചേർത്തിരിക്കുന്നു.

Qurbana-Class-Schedule-page-1

 

Qurbana-Class-Schedule-page-1