Latest News

ഓള്‍ഡ്‌ഹാമിൽ കുരിശിന്റെ വഴിയുടെ തിരുക്കർമ്മങ്ങൾ ഫാ: റോബിൻസൺ മെൽക്കിസ് മുഖ്യകാർമ്മികനാകും

2017-04-12 03:48:56am |
 
ഓള്‍ഡ്‌ഹാം ആഷ്ടണ്‍   :    മാനവരാശിയുടെ മോചനത്തിനായി സ്വയംബലിയായിത്തീർന്ന 
യേശുദേവന്റെ  പീഢാനുഭവത്തിന്റെ വ്യാകുലതയുടെ ഓര്‍മ്മയിൽ  പീഡാനുഭവ  തിരുക്കർമ്മങ്ങൾ 
ഓള്‍ഡ്‌ഹാം ആഷ്ടൺ കമ്മ്യൂണിറ്റിയും നോർത്ത് മാഞ്ചെസ്റ്റർ  കമ്മ്യൂണിറ്റിയും  സംയുക്തമായി  ആചരിക്കുന്നു.
ദുഖ വെളളിയാഴ്ച രാവിലെ  10 മണിക്ക്   ഓൾഡ്‌ഹാമിലെ സെൻറ് പാട്രിക് ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ  ആരംഭിക്കും 
 
പീഡാനുഭവ വായനയും, കുരിശിന്റെ വഴിയും , തിരുസ്വരൂപം വണങ്ങലും, കൈപ്പുനീര്‍ കുടിക്കലും,
നേർച്ചകഞ്ഞി വിതരണവും പരമ്പരാഗത രീതിയില്‍  നടക്കും. 
 
ഈ അനുഗ്രഹീത ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനാപൂര്‍വമായ സഹകരണം സാദരം ക്ഷണിച്ചുകൊള്ളുന്നു.
 
ദേവാലയത്തിന്റെ വിലാസം:-
 
St  PATRICK' S R.C CHURCH,
40  UNION STREET,
WEST OLDHAM,

OL8 1DL.