Latest News

ഇടയനൊപ്പം ഒത്തുകൂടി ബോസ്റ്റൺ, മാർ സ്രാമ്പിക്കൽ തിങ്കളാഴ്ച മുതൽ നോട്ടിങ്ങാമിൽ

2018-05-01 01:51:35am | ഫാ. ബിജു കുന്നയ്ക്കാട്ട്

ബോസ്റ്റൺ ∙ സ്നേഹത്തിന്റെ മന്ദസ്മിതവുമായി തങ്ങളെ കാണാനെത്തിയ വലിയ ഇടയനെ സ്പാൾഡിങ്ങിലെയും ബോസ്റ്റണിലെയും വിശ്വാസികൾ ആദരവോടെ വരവേറ്റു. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മെത്രാനടുത്ത് ഇടയസന്ദർശനത്തിനെത്തിയ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാ ഭവനങ്ങളും വെഞ്ചരിച്ചു പ്രാർത്ഥിക്കുകയും വിശ്വാസികളെ നേരിൽ കണ്ടു സംസാരിക്കുകയും ചെയ്തു. സെക്രട്ടറി റവ. ഫാ. ഫാൻസ്വാ പത്തിൽ മെത്രാനെ അനുഗമിച്ചു.

Boston-Picture-4

വെള്ളിയാഴ്ച വൈകിട്ട് ബോസ്റ്റൺ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ നടന്ന ദിവ്യബലിയർപ്പണത്തിൽ മാർ സ്രാമ്പിക്കൽ മുഖ്യകാർമ്മികനായി. പ്രീസ്റ്റ് ഇൻ ചാർജ്ജ് റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു. കിഴക്കരക്കാട്ട് രാജു– ഷൈനി ദമ്പതികളുടെ മക്കൾ ജറോം, ഹന്ന എന്നിവർ സ്രാമ്പിക്കൽ  പിതാവിൽ നിന്ന് ആദ്യ കുർബ്ബാനയും സ്ഥൈര്യ ലേപനവും സ്വീകരിച്ചു.

Boston-Picture-4

ഈശോ അപ്പം മുറിച്ച് ശിഷ്യന്മാർക്കു നൽകിയപ്പോൾ അത് അപ്പക്കഷണം മാത്രമായാണ് യൂദാസ് കരുതിയതെന്നും അതിലെ ദൈവത്തിന്റെ സാന്നിധ്യം മനസ്സിലാക്കാൻ കഴിയാതെ പോയത് അവനെ വലിയ തെറ്റിലേക്കു നയിച്ചെന്നും വചനസന്ദേശത്തിൽ കുർബ്ബാനയുടെ അർത്ഥം വിശദീകരിച്ച് പിതാവ് പഠിപ്പിച്ചു. തുടർന്ന് എല്ലാവരും പാരീഷ് ഹോളിൽ ഒത്തുചേർന്ന് സ്നേഹ വിരുന്നേ പങ്കുവച്ചു.

Boston-Picture-1

ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങൾ, മതാധ്യാപകർ, വിമൻസ് ഫോറം അംഗങ്ങൾ, ഗായകസംഘം തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

നാളെ മുതൽ ശനിയാഴ്ച വരെ (ഏപ്രിൽ 30 മേയ് 5) മാർ സ്രാമ്പിക്കൽ നോട്ടിങ്ങാം സെന്റ് അൽഫോൻസാ സിറോ മലബാർ കമ്മ്യൂണിറ്റിയിൽ ഇടയസന്ദർശനം നടത്തും.

കമ്മ്യൂണിറ്റിയുടെ വിവിധ വാർഡുകളിലുള്ള ഭവനങ്ങൾ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ വെഞ്ചരിക്കുകയും വിശ്വാസികളുമായി നേരിൽ കാണുകയും ചെയ്യും. മേയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് നോട്ടിങ്ങാം, ലെന്റൺ ബുളിവാർഡ് സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ പിതാവിന് സ്വീകരണം നൽകും.

തുടർന്നു നടക്കുന്ന ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുന്ന മെത്രാൻ വചനസന്ദേശം നൽകുകയും വി. കുർബാനയ്ക്കുശേഷം ഇടവകയിലെ വിവിധ സംഘടനകളുമായി സംസാരിക്കുകയും ചെയ്യും. റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ വാർഡ് ലീഡേഴ്സ്, മതാധ്യാപകർ, വിമെൻസ്  ഫോറം ഭാരവാഹികൾ, വൊളണ്ടിയേഴ്സ്, ഗായക സംഘം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. രൂപതാധ്യക്ഷൻ മുഖ്യകാർമ്മികനാകുന്ന ദിവ്യബലിയിലേക്കും തുടർന്നു നടക്കുന്ന ചടങ്ങുകളിലേക്കും എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 

പള്ളിയുടെ അഡ്രസ്സ് :

St. Pauls Roman Catholic Church

Lenton Boulevard, NG7 2BY, Nottingham