Latest News

ആത്മീയ നിറവിൽ ഇംഗ്ലണ്ടിലെ പുതുപ്പള്ളി ഒരുങ്ങി

2018-05-01 06:53:19am | സാജു വർഗീസ്


മിഡ്ലാൻഡിലെ ആദ്യ യാക്കോബായ പള്ളിയായ ബിർമിങ്ങ്ഹാം സെന്റ ജോർജ് യാക്കോബായ പള്ളിയുടെ കാവൽ പിതാവായ അത്ഭുത പ്രവർത്തകനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആത്മീയ നിറവോടെ ആചരിക്കുവാൻ പള്ളി ഒരുങ്ങി കഴിഞ്ഞു . ആ പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സാദരം ക്ഷണിക്കുന്നു.  പരിശുദ്ധന്റെ ദിവ്യ മദ്ധ്യസ്ഥത മുഖാന്തരമായി അനുഗ്രഹം ലഭിച്ച വിശ്വാസികളുടെ  അനുഭവ സാക്ഷ്യങ്ങൾ ധാരാളം ആളുകൾക്ക് ഈ ദേവാലയത്തിലേക്ക് കടന്നു വരുവാൻ പ്രേരണ നൽകുന്നു. 
മെയ് 4(വെള്ളി), 5(ശനി) എന്നീ ദിനങ്ങളിലാണ് പ്രധാന പെരുന്നാൾ. മെയ് 4-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളി വികാരി റവ. ഫാദർ പീറ്റർ കുര്യാക്കോസ്  കൊടിയേറ്റുന്നതോടെ പെരുനാളിന് തുടക്കം കുറിക്കും. തുടർന്ന് സന്ധ്യാ നമസ്കാരവും ധ്യാന പ്രസംഗവും നടത്തപ്പെടും. സൺഡേ സ്കൂൾ കുട്ടികളുടേയും വനിതാ സാമാജികരുടേയും വാർഷിക കലാ പരിപാടികളോടെ പെരുനാൾ സന്ധ്യ വർണാഭമാകും. മെയ് 6 ശനിയാഴ്ച രാവിലെ 10 മണിക്കു പ്രഭാത പ്രാർത്ഥനയെ തുടർന്നു   ബഹുമാന്യ എബിൻ   ഊന്നുകല്ലിങ്കൽ  കശീശ്ശയുടെ മുഖ്യ കാര്മികത്വത്തിൽ  വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. തുടർന്നു നടക്കുന്ന പെരുനാൾ റാസക്കു  വൂസ്റ്ററിലെ കലാകാരന്മാരുടെ  മേളവാദ്യത്തോടെ അകമ്പടി നൾകും. ആദ്യഫല ലേലവും വെച്ചൂട്ടും പെരുനാളിന്റെ ഭാഗമായി നടത്തപ്പെടും. വൈകുന്നേരം 4 മണിക്കു വികാരി കൊടി ഇറക്കുന്ന തോടു കൂടി പെരുന്നാൾ പര്യവസാനിക്കും. ഈ വർഷത്തെ പെരുനാൾ ഏറ്റു കഴിക്കുന്നതു ബിജു കുര്യാക്കോസും കുടുംബവും ജോൺ തോമസും (റെജി)  കുടുംബവുമാണ്.
വിശ്വാസികളേവരും ഈ വലിയ പെരുന്നാളിൽ നേർച്ച കാഴ്ചകളോടെ വന്നു പങ്കെടുത്ത്m അനുഗ്രഹീതരാകുവാൻm വി.ഗീവർഗീസ് സഹദായുടെ നിറസാന്നിദ്ധ്യമായ ബിർമിങ്ഹാം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് സാദരം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു പള്ളിയുടെ വെബ് സൈറ്റായ www.jsocbirmingham.com സന്ദർശിക്കുക. അല്ലങ്കിൽ പള്ളി വികാരി റവ. ഫാ. പീറ്റർ കുര്യാക്കോസ് - 07411932075, ട്രസ്റ്റി ജേക്കബ് വര്ഗീസ്  - 07859108983, സെക്രട്ടറി ജോൺ തോമസ് (റെജി) - 07891561072എന്നിവരെ ബന്ധപ്പെടുക.