Latest News

വി . ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ കഷ്ടാനുഭവ വാര ശുശ്രുഷകള്‍

2017-04-12 06:59:31am | പൗലോസ് തെല്ലപ്പള്ളില്‍

ലീഡ്‌സ്,
വി. ഗീവര്‍ഗ്ഗീസ് സഹദായുടെ നാമധേയത്തില്‍ സ്ഥാപിതമായ ലീഡ്സിലെ യാക്കോബായ സുറിയാനി ഇടവകയില്‍ കഷ്ടാനുഭവ വാര ശുശ്രൂഷകളുടെ ഭാഗമായി ഓശാന തിരുന്നാള്‍ ബഹുമാനപ്പെട്ട ഏബ്രഹാം മാത്യൂ അച്ചന്റെ കാര്‍മ്മീകത്വത്തില്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി.
പെസഹാ ശുശ്രൂഷകള്‍ നാളെ ഉച്ചതിരിഞ്ഞ് മൂന്നര മണിക്ക് ആരംഭിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ 9 മണിക്കും ഉയിര്‍പ്പ് തിരുന്നാള്‍ ശുശ്രൂഷകള്‍ ശനിയാഴ്ച വൈകുന്നേരം 5.30 നും ആരംഭിക്കുമെന്ന് വികാരി റവ. ഫാ. രാജു ചെറുവള്ളില്‍ അറിയിച്ചു.
നാളെ മുതലുള്ള ശുശ്രൂഷകളുടെ വിശദമായ സമയക്രമങ്ങള്‍ ചുവടെ. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ശ്രീ വിജി കുരിയാക്കോസിനെയോ ട്രസ്റ്റി ശ്രീ ടോണി അലക്‌സിനെയൊ ബന്ധപ്പെടുക.

12 / 04 / 17 ബുധന്‍
3.30 PM കുമ്പസാരം
6.00PM സന്ധ്യ നമസ്‌കാരം
6.30 PM പെസഹാ ശുശ്രുഷകള്‍
7 PM വി . കുര്‍ബാന, ഫാ. എബ്രഹാം മാത്യു
9.30 ലഘു ഭക്ഷണം

14 /04 / 17 ദുഃഖ വെള്ളി

9.00 AM പ്രഭാത പ്രാര്‍ഥന
9.00 AM ദുഃഖ വെള്ളിയാഴ്ച ശുശ്രുഷകള്‍,ഫാ. എബ്രഹാം മാത്യു
3.00 PMകബറടക്ക ശുശ്രുഷകള്‍
3.30 PM ലഘു ഭക്ഷണം

15 /04 /17 ശനിയാഴ്ച

5 .30 P M സന്ധ്യാ പ്രാര്‍ത്ഥന
6 P M ഉയിര്‍പ്പു പെരുന്നാള്‍ ശുശ്രുഷകള്‍
6 .30 P M വി . ഉയര്‍പ്പു കുര്‍ബാന, ഫാ. എബ്രഹാം മാത്യു
9 P M സമാപനം ലഘു ഭക്ഷണം