Latest News

ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ യു കെയിലെ രണ്ടാമത്തെ ഇടവക ദേവാലയം ലിവർപൂളിൽ ഇന്ന് ഉത്‌ഘാടനം ചെയ്യും ,ബലീ അർപ്പിക്കാൻ പ്രാർഥനയിൽ ഒരുങ്ങി ലിവർപൂളിലെ സീറോ മലബാർ സമൂഹം

2018-05-12 06:26:52am | തോമസുകുട്ടിഫ്രാൻസിസ്

 

ലിവർപൂൾ ;സീറോമലബാർ സഭാ തനയനരർക്ക് മാത്രം സ്വർഗ്ഗീയ ദാനമായി കിട്ടിയ രൂപത..ഈ രൂപതയുടെ രണ്ടാം പിറന്നാളിലേക്ക് കാലൂ ന്നുമ്പോൾ , കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി സഭാമാതാവിന്റെ മടിയിൽ, അവളുടെ മാധുര്യമേറിയ വാത്സല്യം അഭംഗുരം നുകർന്നു പോരുന്ന വിശ്വാസ സമൂഹത്തിന് സ്വന്തമായി ഇതാ ഒരുദേവാലയവും..പ്രവാസികളായി ഈ മണ്ണിൽ അധിവസിക്കുന്നസീറോമലബാർ സഭാമക്കളുടെ വിശ്വാസ തീഷ് ണതയിലും പാരമ്പര്യ അനുഷ്ഠാനങളിലുമായി ദൈവം കനിഞ്ഞു നൽകിയ വലിയ സൗഭാഗ്യങളാണ് ഈ ഗ്രേറ്റ്ബ്രിട്ടൻ രൂപതയും , അവൾക്ക്അരുമയായി ലിവർപൂളിലെ പുതിയദേവാലയവും അതെ,  ലിവർപൂളിലെ ലെതർലാന്റിലുള്ള   പരി. ദൈവ മാതാവിന്റെ നാമധേയത്തിലുള്ള OUR LADY QUEEN OF PEACE  എന്ന ദേവാലയം ലിവർപൂളിലെ ലത്തീൻ കത്തോലിക്കാസഭ ഇതാ സീറോമലബാർ സഭാമക്കൾക്കായി  കനിഞ്ഞു നൽകുകയാണ്.. ഈ ദേവാലയത്തിന്റെ  ഔദ്യോഗികമായ ഉത്ഘാടനകർമ്മം  ഇന്ന് ആഘോഷപൂർവ്വം ലിവർപൂളിലെ ലെതർലാന്റിൽ നടത്തപ്പെടുന്നു... ആ ധന്യ നിമിഷങൾക്ക്  സാക്ഷികളാകാനും കൃതജ്ഞതാബലി അർപ്പിക്കാനുമായി യു കെ യുടെ വിവിധമേഖലകളിൽ നിന്നായി നൂറു കണക്കിന് വിശ്വാസികൾ ഇന്ന്ലിവർപൂളിലെ ലെതർലാൻഡിലെത്തിച്ചേരും..ഇന്ന് ഉച്ചകഴിഞ്ഞ് കൃത്യം3മണിക്ക് ദേവാലയകവാടത്തിൽ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്മാരെ ഇടവകവികാരി ഫാ ജിനോ അരീക്കാട്ടുംകമ്മറ്റി അംഗങ്ങളും ഇടവക സമൂഹവും ചേർന്ന്ഊഷ്മളമായ സ്വീകരണം നൽകി ദേവാലയത്തി

ലേക്ക് ആനയിക്കും..സീറോമലബാർ സഭ ഗ്രേറ്റ്ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ  മാർ ജോസഫ്  ശ്രാമ്പിക്കൽ , നോർത്ത് വെസ്റ്റ് റീജിയണിലെ ഈ മഹായിടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. തുടർന്ന്  ലിവർപൂളിലെ സീറോമലബാർ സഭമക്കൾക്ക് OUR LADYQUEEN OF PEACE എന്ന പുണ്യനാമധേയത്തിലുള്ള ഈ ആധുനിക ദേവാലയം ഔദ്യോഗികമായി  നൽകികൊണ്ട്  ലിവർപൂൾ  അതിരൂപതാ ആർച്ച് ബിഷപ്പ് Most Rev. Malcolm Mc Mahon ഉത്ഘാടനകർമ്മം നിർഹിക്കപ്പെടുന്നതുമാണ്.. ഈ മഹനീയ കർമ്മങ്ങൾക്ക് സാക്ഷികളായിക്കൊണ്ട് അനുഗ്രഹാശംസകൾ അർപ്പിക്കുവാൻ ലിവർപൂൾ അതിരൂപത Auxiliary Bishop RightRev. Thomas Williams, Emeritus Auxiliary
Bishop Right Re. Vincent Melona എന്നിവരുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഗ്രേറ്റ്ബ്രിട്ടൻ രൂപതാ വികാരി
ജനറൽമാർ, യു.കെ യുടെ നാനാഭാഗങ്ങളിൽനിന്നുള്ള ബഹു. വൈദികർ, സന്യാസിനി സമൂഹം, അത്മായ പ്രതിനിധികൾ ,മറ്റ്ഇതര ക്രൈസ്തവ സഭാമക്കൾ എന്നിവരും ഈതിരുക്കർമങ്ങൾക്ക് സാക്ഷ്യംവഹിക്കാനെത്തിച്ചേരും . ഔദ്യോഗിക പരിപാടികൾക്ക് ശേഷം

 


കൃത്ജ്ഞതാ ബലി അർപ്പിക്കപ്പടും. സമാപനസമ്മേളനത്തിനുശേഷം ഈ തിരുക്കർമങ്ങളിൽപങ്കുകൊള്ളാനെത്തിച്ചേർന്ന ഏവർക്കും സ്നേഹ വിരുന്ന് നൽകപ്പെടുന്നതായിരിക്കും.ഏകദേശം 200ൽ പരം കാറുകൾക്ക് പാർക്ക്ചെയ്യുന്നതിനുള്ള സ്ഥല സൗകര്യം ഈ വലിയദേവാലയത്തിന് ചുറ്റുമായി സജ്ജമാക്കികഴിഞ്ഞിട്ടുണ്ട്..വിശാലമായ പാർക്കിങ്ങ് സൗകര്യങൾക്കായുള്ള ക്രമീകരണങ്ങൾക്കും ദേവാലയഅലങ്കാരങൾക്കും, മറ്റുള്ള ക്രമീകരണങ്ങൾക്കുമായി  കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇടവക വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരും കമ്മറ്റിഅംഗങ്ങളും ഇടവക സമൂഹവും സജീവമായി പ്രവർത്തിക്കുന്നു. മാതൃജ്യോതിസ് അംഗങ്ങളും മതബോധന അധ്യാപകരുമൊക്കെ ഓരോ ക്രമീകരണങ്ങൾക്കുമായി ഇവരോടൊപ്പം പ്രവർത്തിച്ചിരുന്നൂ..ലിവർപൂൾ നഗരത്തിന്റെ ആരവങളിൽ നിന്നൊഴിഞ്ഞുമാറി മേഴ്സീ നദിയുടെ ഓരം ചേർന്നു കിടക്കുന്നശാന്തമായ ഒരു ഗ്രാമം ആണ് ലെതർലാന്റ്.1965ൽ പണികഴിക്കപ്പെട്ട ഈ ദേവാലയം, ഏകദേശം ഒരേക്കർ ചുറ്റളവിലുള്ള വലിയൊരുകോമ്പൗണ്ടിനുനടുവിലായിട്ടാണ് " സമാധാനത്തിന്റെ രാജ്ഞി" എന്ന നാമധേയത്തിൽ 

വിളങിനിൽക്കുന്നത്..ആദ്ധ്യാത്മികവും, സാംസ്ക്കാരികവും, സാമൂഹികവുമായ മേഖലകളിൽ ആത്മവിശ്വാസത്തോടുംദിശാബോധത്തോടും കൂടെ തങ്ങളുടെ തനതായപൈതൃകങളെ മുറുകെപിടിച്ചുകൊണ്ട്  മുന്നേറുന്നതിന് ദൈവികമായി ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി പറയുകയാണ് ലിവർപൂളിലെസീറോസഭാമക്കൾ..