Latest News

അന്ത്യ അത്താഴ സ്മരണയിൽ മാഞ്ചസ്റ്ററിലെ വിശ്വാസ സമൂഹം പെസഹാ ആചരിച്ചു

2017-04-15 01:27:56am |
മാഞ്ചസ്റ്റർ :- ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം അന്ത്യ അത്താഴ സ്മരണയിൽ പെസഹാ വ്യാഴം ആചരിച്ചതിനൊപ്പം, മാഞ്ചസ്റ്ററിലെയും വിശ്വാസ സമൂഹങ്ങൾ ഭക്ത്യാദരപൂർവ്വം പെസഹാ വ്യാഴം ആചരിച്ചു.
 
വിഥിൻഷോ സെന്റ്.ആൻറണീസ് ദേവാലയത്തിൽ നടന്ന ദിവ്യബലിക്കും | കാൽകഴുകൽ ശുശ്രൂഷകൾക്കും ഷ്രൂസ്ബറി രൂപതാ സീറോ മലബാർ രൂപതാ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി  നേതൃത്വം നല്കി.  ദിവ്യബലി മദ്ധ്യേ നടന്ന കാൽ ശുശ്രൂഷകളിൽ യേശു 12 ശിഷ്യൻമാരുടെ കാൽ കഴുകിയതിനെ അനുസ്മരിച്ച് കാൽ കഴുകൽ ശുശ്രൂഷയും ഉണ്ടായിരുന്നു.
 
ദിവ്യബലിക്ക് ശേഷം പെസഹാ അപ്പവും പാലും അശീർവദിച്ച് വിശ്വസികർക്ക് വിതരണം ചെയ്തു. ഇന്ന് രാവിലെ 9.30ന് വിഥിൻഷോ സീറോ മലബാർ കത്തോലിക്കാ സമൂഹം വൈറ്റ് നാൻസി തീർത്ഥാടന കേന്ദ്രത്തിലേക്ക് മലകയറ്റത്തിനായി പുറപ്പെടും. വിഥിൻഷോ സെന്റ്.ആന്റണീസ് ദേവാലയത്തിൽ നിന്നുമാണ് പുറപ്പെടുക. വൈകുന്നേരം 5.30 നായിരിക്കും ദുഃഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. ഉയിർപ്പ് തിരുനാളിന്റെ തിരുക്കർമ്മങ്ങൾ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്റ്.ആൻറണീസ് ദേവാലയത്തിൽ ആരംഭിക്കും.
സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ പെസഹാ വ്യാഴം ശുശ്രൂഷകൾക്ക് റവ.ഫാ.തോമസ് തൈക്കൂട്ടത്തിൽ മുഖ്യകാർമികനായിരുന്നു.  റവ.ഫാ.പ്രദീപ് പുളിക്കൽ സി.എം.ഐ സഹകാർമികനായിരുന്നു.    കാൽകഴുകൽ  ശുശ്രൂഷയും ഉണ്ടായിരുന്നു. അപ്പവും പാലും വെഞ്ചിരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തുതു. ദുഃഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. പീഡാനുഭവ ചരിത്ര വായനയും അതിനെ തുടർന്ന് കുരിശിന്റെ വഴിയും നടക്കും. നാളെ ശനിയാഴ്ച രാത്രി 10.45 ന്   ഉയിർപ്പിന്റെ ശുശ്രൂഷകൾ  ആരംഭിക്കും. എല്ലാ ശൂശ്രൂഷകളും ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തിലാണ് നടക്കുക.
ഷ്രൂസ്ബറി രൂപതാ ക്നാനായ
ചാപ്ലിയൻസിയുടെ പെസഹാ വ്യാഴം തിരുക്കർമ്മങ്ങൾക്ക്  ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ.സജി മയിൽ പുത്തൻപുരയിൽ മുഖ്യകാർമികനായിരുന്നു.കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരുന്നു. തുടർന്ന് അപ്പവും പാലും
ആശർവദിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു. ഇന്ന് ദു:ഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ വൈകുന്നേരം 3 മണിക്ക് സെന്റ്.എലിസബത്ത് ദേവാലയത്തിൽ ആരംഭിക്കും. നാളെ ശനിയാഴ്ച ഉയിർപ്പിന്റെ ശുശ്രൂഷകൾ രാത്രി 8 മണിക്കായിരിക്കും തുടങ്ങുന്നത്.
 
 
  മാഞ്ചസ്റ്റർ സെന്റ്.മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ        ഈ വർഷത്തെ പെസഹ വ്യാഴം വളരെ ഭക്ത്യാദര പൂർവ്വം റവ: ഫാദർ പീറ്റർ  കുര്യാക്കോസിന്റെ കാർമികത്വത്തിൽ മുഴുവൻ ഇടവക വിശ്വാസികളുടേയും പ്രാർഥനകളോടെ നടത്തപ്പെടുകയുണ്ടായി.  പെസഹാ ശുശ്രുഷകൾക്കും  വിശുദ്ധ കുർബ്ബാനക്കും ശേഷം പെസഹ അപ്പവും വീഞ്ഞും വാഴ്ത്തി ശുദ്ധീകരിച്ച് മുറിച്ച് വിശ്വാസികൾക്ക് നൽകി. ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾ ഇന്ന് 9 മുതൽ 3 വരെയും, ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ നാളെ (ശനി) 5 മുതൽ 9 വരെയും ആയിരിക്കും നടക്കുക.
(ഫോട്ടോ5 & 6)
മാഞ്ചസ്റ്റർ സീറോ മലങ്കര കത്തോലിക്കർ വിഥിൻഷോ സെന്റ്.എയ്ഡൻസ് ദേവാലയത്തിൽ പെസഹാ വ്യാഴം ആചരിച്ചു. ദിവ്യബലിക്കും മറ്റ് ശുശ്രൂഷകൾക്കും റവ.ഫാ.രഞ്ജിത്ത് നേതൃത്വം നല്കി. കാൽകഴുകൽ ശുശ്രൂഷയും അപ്പം മുറിക്കൽ തുടങ്ങിയവയും ഉണ്ടായിരുന്നു. ദുഃഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ ഇന്ന് രാവിലെ 8 മുതൽ 4 വരെയും, ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ നാളെ ശനിയാഴ്ച വൈകുന്നേരം 8 മുതൽ 11.30 വരെയും സെന്റ്.എയ്ഡൻസ് ദേവാലയത്തിൽ നടക്കും.
 
സെന്റ്.ജോർജ് ഇൻഡ്യൻ  ഓർത്തഡോക്സ് ദേവാലയത്തിൽ പെസഹാ ആചരണങ്ങൾക്ക് വെരി.റവ.ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനായിരുന്നു. ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരുന്നു. പെസഹാ അപ്പവും പാലും ആശീർവദിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു. ദു:ഖവെള്ളി തിരുക്കർമ്മങ്ങൾ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ആയിരിക്കും നടക്കുക.
 
മാഞ്ചസ്റ്റർ സെന്റ്.ജോർജ് ക്നാനായ ദേവാലയത്തിലെ പെസഹാ ശുശ്രൂഷകൾക്ക് റവ.ഫാ.സജി എബ്രഹാം കൊച്ചെത്ത് കാർമ്മികനായിരുന്നു. പെസഹാ അപ്പവും പാലും വെഞ്ചിരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു. ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾ ഇന്ന് രാവിലെ 9 മുതലും, ഉയിർപ്പിന്റെ ശുശ്രൂഷകൾ നാളെ (ശനി) 4.30 മുതലും ആരംഭിക്കും.മാഞ്ചസ്റ്റർ താബോർ മാർത്തോമാ ദേവാലയത്തിലെ ശുശ്രൂഷകൾ ഇന്ന് രാവിലെ 9 മുതൽ 4 വരെയും ഈസ്റ്റർ തിരുക്കർമ്മങ്ങൾ ഞായറാഴ്ച രാവിലെ 6.30 മുതൽ 8.30 വരെയും ആയിരിക്കും നടക്കുക.