Latest News

കൃതജ്ഞത ബലി അർപ്പിച്ചു നോർത്താംപ്ടൺ മലയാളികളുടെ പ്രിയ കൊച്ചച്ചൻ

2018-05-19 04:56:18pm |

ഇക്കഴിഞ്ഞ ആഴ്ച നോർത്താംപ്ടണിലെ മലയാളികൾക്കും , പ്രത്യേകിച്ച് സീറോ മലബാർ വിശ്വാസികൾക്കും , ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ദിനം ഉണ്ടായിരുന്നു .യു കെ യിലേക്ക് കുടിയേറിയ മലയാളികക്കിടയിലെ രണ്ടാം തലമുറയിൽ നിന്നും ആദ്യമായി വൈദിക പട്ടം സ്വീകരിച്ച പ്രിയപ്പെട്ട ജസ്റ്റിൻ പനച്ചിക്കൽ അച്ചൻ  പൗരോഹിത്യം സ്വീകരിച്ച ശേഷം ആദ്യമായി  യു കെ യിൽ എത്തി തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിലെ അഞ്ചു വർഷക്കാലം ചിലവഴിക്കുകയും , തന്റെ ദൈവ വിളിക്ക്  ഏറെ പോഷണം നൽകുകയും ചെയ്ത നോർത്താംപ്ടണിലെ സെന്റ് ഗ്രിഗറി പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ എത്തിയ ദിനം ആയിരുന്നു, ഇപ്പോഴും യു കെയിൽ താമസിക്കുന്നകരിങ്കുന്നം സ്വദേശികൾ ആയ  ജോസഫ് മാത്യു, കാതറിൻ ജോർജ് ദമ്പതികളുടെ മൂത്ത പുത്രനായ ജസ്റ്റിൻ അച്ചൻ  ഇക്കഴിഞ്ഞ ഡിസംബറിൽ ആണ് നാട്ടിൽ പൗരോഹിത്യം സ്വീകരിച്ചത് , എം എസ്  എഫ് എസ്  സന്യാസ സഭാഅംഗമായ  ജസ്റ്റിൻ അച്ചൻ  തന്റെ  സെക്കണ്ടറി വിദ്യാഭ്യാസം ഉന്നതമായ നിലയിൽ യു കെ യിൽ നിന്ന് പാസായ ശേഷമാണ് ദൈവ വിളി സ്വീകരിച്ചു  സെമിനാരിയിൽ ചേർന്നത്. കമ്പ്യൂട്ടർ എഞ്ചിനീയർ ആയ ജെയിൻ ജോസഫ് ഏക സഹോദരൻ ആണ് , കഴിഞ്ഞ ആഴ്ച നടന്ന കൃതജ്ഞത  ബലിയർപ്പണത്തിൽ നോർത്താംപ്ടണിൽ നിന്നും യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കുടുംബ സുഹൃത്തുക്കളും പങ്കെടുത്തു . ഇപ്പോൾ നാട്ടിൽ  ചെങ്ങളം പള്ളിയിൽ അസ്സിസ്റ്റന്റ് വികാരി ആയി സേവനം അനുഷ്ഠിക്കുകയാണ് അച്ചൻ . പ്രവാസി നാട്ടിൽ നിന്നും പ്രത്യേകിച്ച് യു കെയിൽ നിന്നും ആദ്യമായി  വൈദികശുശ്രൂഷയിലേക്കു കടന്ന ആളാണ് പ്രിയപ്പെട്ട ജസ്റ്റിൻ അച്ഛൻ എന്നതിനാൽ ഇത്തരം ദൈവവിളികൾക്കു അച്ചന്റെ  പൗരോഹിത്യം  ഏറെ പ്രചോദനം ആകും എന്നതിൽ സംശയം ഇല്ല,ഏറെ ദൈവാനുഗ്രഹവും അച്ഛന്റെ പൗരോഹിത്യ ജീവിതത്തിൽ പ്രാർഥന നിർഭരമായ ആശംസകളും നേരുന്നു