Latest News

ഹാശാ ആഴ്ചയിലൂടെ അനുഗ്രഹ നിറവിൽ ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളി

2017-04-18 01:42:22am |

 മിഡ്‌ലാൻഡിലെ ആദ്യ യാക്കോബായ ദേവാലയമായ ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളി ഓശാന പെരുനാൾ മുതൽ ഉയര്പ്പു വരെ  ഒരാഴ്ചക്കാലം ഭക്തി സാന്ദ്രമാക്കി. ഏപ്രിൽ 8 നു Stechford ലുള്ള പള്ളിയിൽ കുരുത്തോല പെരുനാൾ ആഘോഷിച്ചു കൊണ്ട് കർത്താവിന്റെ യെരുശലേമിലെ ആഘോഷകരമായ എഴുന്നെള്ളിപ്പിനെ അനുസ്മരിച്ചു. കർത്താവു തന്റെ ശിഷ്യന്മാരുമായി  തിരു ശരീര രക്തങ്ങൾ പങ്കിട്ട പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ  ബുധനാഴ്ച വൈകുന്നേരം  ആഘോഷിച്ചു. ദുഃഖ വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ യാമ പ്രാർത്ഥനകളും സ്ലീബാ വന്ദനവിന്റെ ക്രമങ്ങളും ആയി കർത്താവിന്റെ   ക്രൂശു മരണത്തിൽ പങ്കുചേർന്നു.

അന്നത്തെ തളിക പണമായ 400 പൗണ്ട് സിനോദിന്റെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവയായി നൽകുവാൻ തീരുമാനിച്ചു.  മാനവ സമൂഹത്തെ പാപത്തിൽനിന്നു വീണ്ടെടുത്ത രക്ഷാകരമായ  ഉ ത്ഥ നത്തിന്റെ ആഘോഷം ശനിയാഴ്ച വൈകുന്നേരം കൊണ്ടാടപ്പെട്ടു. ഈ വർഷത്തെ എല്ലാ ശുശ്രൂഷകളും അനുഗ്രഹമാക്കിത്തീരുന്നതിനു റവ. ഫാ. ഫിലിപ്പ് തോമസ് നേതൃത്വം വഹിച്ചു. ഈ ശുശ്രൂഷകളിലെല്ലാം  പങ്കെടുത്തു ഏറ്റവും അനുഗ്രഹമാക്കിത്തീർത്ത വിശ്വാസ സമൂഹത്തോടുള്ള നന്ദി പള്ളിക്കമ്മറ്റിക്കു വേണ്ടി വികാരി റവ. ഫാ. പീറ്റർ കുര്യാക്കോസ് അറിയിച്ചു.