Latest News

പ്രത്യാശയുടെ ഉയിർപ്പ് തിരുനാൾ; മാഞ്ചസ്റ്ററിൽ പാരമ്പര്യവും ഭക്തിയും ഒത്ത് ചേർന്ന് ആഘോഷിച്ചു

2017-04-18 01:53:46am | അലക്‌സ് വര്‍ഗീസ്‌
മാഞ്ചസ്റ്റർ :- മാഞ്ചസ്റ്ററിലെ മലയാളി സമൂഹം തങ്ങളുടെ പാരമ്പര്യവും വിശ്വാസവും പിന്തുടർന്ന് ഉയിർപ്പ് തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. വിഥിൻഷോ സീറോ മലബാർ കമ്യൂണിറ്റിയുടെ ഉയിർപ്പ് തിരുനാളിന്റെ തിരുക്കർമ്മങ്ങൾക്ക്  ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികനായിരുന്നു. മാതാവിന്റെ ഗ്രോട്ടോയുടെ മുന്നിൽ ഉയിർപ്പ് തിരുനാളിന്റെ ശുശ്രൂഷകൾ ആരംഭിച്ചു.
 
പുതുവെള്ളം വെഞ്ചിരിച്ച്,  തുടർന്ന് ദേവാലയത്തിനുള്ളിലേക്ക് പ്രദക്ഷിണമായി പ്രവേശിച്ചു. യേശുവിന്റെ ഉയിർപ്പ് ശുശ്രൂഷകൾക്ക് ശേഷം സീറോ മലബാർ സഭയുടെ ഉയിർപ്പ് തിരുക്കർമ്മങ്ങളിലെ പ്രത്യേക ശുശ്രൂഷയായ "സമാധാന ശുശ്രൂഷ". ദേവാലയ മദ്ധ്യത്തിൽ പ്രത്യേകം ക്രമീകരിച്ച പീഠത്തിൽ വി.ശ്ലീഹാ നാല് തിരികളടെ മദ്ധ്യേ എഴുന്നെള്ളിച്ച് വച്ചു കൊണ്ടുള്ള പ്രാർത്ഥനകളും അവസാനം എല്ലാവരും പരസ്പരം സമാധാനം കൈമാറുന്നതുമാണ് സമാധാന ശുശ്രൂഷ. തുടർന്ന്  ദിവ്യബലിയും, സ്ലീവാ ചുംബനവും ഉണ്ടായിരുന്നു. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു കൊണ്ട് വികാരിയച്ചൻ ഈസ്റ്റർ എഗ്ഗ് വിതരണം ചെയ്തു. ട്രസ്റ്റിമാരായ ബിജു ആൻറണി, സുനിൽ കോച്ചേരി, ട്വിങ്കിൾ ഈപ്പൻ തുടങ്ങിയവർ എല്ലാ ക്രമീകരണങ്ങൾക്കും നേത്യത്വം കൊടുത്തു.
ഷ്രൂസ്ബറി രൂപതാ ക്നാനായ ചാപ്ലിയൻ സിയുടെ സെന്റ് എലിസബത്ത് ദേവാലയത്തിൽ നടന്ന  ഉയിർപ്പ് തിരുനാൾ ശുശ്രൂഷകർക്ക് മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ മുഖ്യകാർമികനായിരുന്നു. പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ യേശു ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ദൃശ്യാവിഷ്കാരം പരമ്പരാഗത രീതിയിൽ തന്നെ ക്രമീകരിച്ചിരുന്നു. ശുശ്രൂഷകൾക്കും, ദിവ്യബലിക്കും ശേഷം ഇടവകാംഗങ്ങൾക്കെല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു കൊണ്ട് സജിയച്ചൻ ഈസ്റ്റർ എഗ്ഗ് വിതരണം ചെയ്തു.
 
മാഞ്ചസ്റ്റർ വിഥിൻഷോ സെന്റ് എയ്ഡൻസ് ദേവാലയത്തിൽ നടന്ന സീറോ മലങ്കര സഭയുടെ
ഉയിർപ്പിന്റെ തിരുക്കർമ്മകൾക്ക് റവ.ഫാ.രഞ്ജിത്ത് മഠത്തിപ്പറമ്പിൽ  മുഖ്യകാർമ്മികനായിരുന്നു. തിരുക്കർമ്മങ്ങൾക്ക് ശേഷം ഈസ്റ്റർ എഗ്ഗ് വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരുന്നു. പരസ്പരം ഈസ്റ്റർ ആശംസകൾ പങ്കുവച്ചു കൊണ്ട് ശുശ്രൂഷകൾ സമാപിച്ചു.
 
സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ ഉയിർപ്പ് തിരുനാൾ തിരുക്കർമ്മകൾക്ക് റവ.ഫാ.റോബിൻസൺ മെൽക്കിസ്, റവ.ഫാ.ജോർജ് ചീരാംകുഴി എന്നിവർ കാർമികരായിരുന്നു. ഉയിർപ്പിന്റെ ശുശ്രൂഷകളിലും, ദിവ്യബലിയിലും നൂറ് കണക്കിനാളുകൾ ഭക്തിപൂർവ്വം പങ്കു ചേർന്നു. ട്രസ്റ്റിമാരായ ഹാൻസ് ജോസഫ്, വർഗ്ഗീസ് എന്നിവർ ശുശ്രൂഷകൾക്ക് മേൽനോട്ടം വഹിച്ചു.  
 
സെയിൽ സെൻറ്. ഫ്രാൻസീസ് ദേവാലയത്തിൽ സെൻറ്.മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് കമ്യൂണിറ്റിയുടെ ഈസ്റ്റർ ദിന ശുശ്രൂഷകൾക്ക് റവ.ഫാ പീറ്റർ കുര്യാക്കോസ് നേതൃത്വം നല്കി.ദിവ്യബലിക്കുo ഉയിർപ്പിന്റെ ശുശ്രൂഷകൾക്കും ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
 
സെന്റ്.ജോർജ് ക്നാനായ ദേവാലയത്തിൽ നടന്ന ഉയിർപ്പിന്റെ ശുശ്രൂഷകൾക്ക് ഫാ.സജി എബ്രഹാം കൊച്ചേത്ത് മുഖ്യ കർമികത്വം വഹിച്ചു.ഭക്ത ജനങ്ങൾ പ്രദക്ഷിണമായി ദേവാലയത്തിന് വലയം വച്ചു. ദിവ്യബലിക്ക് ശേഷം ഈസ്റ്റർ ആശംസകൾ നേർന്ന് കൊണ്ട് വികാരി എല്ലാവർക്കും ഈസ്റ്റർ എഗ്ഗ് വിതരണം ചെയ്തു. തുടർന്ന് വിഭവ സമൃദ്ധമായ ഈസ്റ്റർ സദ്യയുമുണ്ടായിരുന്നു.സെന്റ്.ജോർജ് ഇൻഡ്യൻ ഓർത്തഡോക്സ് ചർച്ചിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് റവ.ഫാ.വർഗ്ഗീസ് മാത്യു കാർമികത്വം വഹിച്ചു ശുശ്രൂഷകൾക്ക് ശേഷം പ്രദക്ഷിണവും. സ്നേഹവിരുന്നും ഉണ്ടായിരുന്നു.