Latest News

ഡോ:തോമസ് മോർ തിമോത്തിയോസ്സ് തിരുമേനിയുടെ സപ്തതി ആഘോഷവും വി.കുർബാനയും

2018-06-17 03:22:47am | രാജു വേലംകാല

അബർഡീൻ: ജൂൺ 17  ഞായാറാഴ്ച അബർഡീൻ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയിൽ (St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രപ്പോലീത്തായും കോട്ടയം ഭദ്രാസനാധിപനുമായ ഡോ:തോമസ് മോർ തിമോത്തിയോസ്സ് തിരുമേനി വി. കുർബ്ബാന അർപ്പിക്കുന്നു

2018 ജൂൺ 16 ശനിയാഴ്ച്ച വൈകിട്ട് 3.15ന്‌ അബർഡീൻ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന ഡോ:തോമസ് മോർ തിമോത്തിയോസ്സ് തിരുമേനിയെ ഇടവക ഭരണ സമിതിയുടെ നേതൃത്വത്തിൽ ഇടവക അഗങ്ങൾ ചേർന്നു സ്വീകരിക്കും. വൈകിട്ട് 7ന്‌ സന്ധ്യാ പ്രാർ

ത്ഥനയും വചന പ്രഘോഷണവും തുടർന്ന് ഡോ:തോമസ് മോർ തിമോത്തിയോസ്സ് തിരുമേനിയുടെ 70 -ാം ജന്മദിനം (സപ്തതി )പ്രമാണിച്ചു 70 പേർക്കു മധുരം നൽകി ആഘോഷിക്കുന്നതായിരിക്കും.

ജൂൺ 17 ഞായാറാഴ്ച രാവിലെ 6.30 ന്‌ പ്രഭാത നമസ്കാരവും തുടർന്ന് ഡോ:തോമസ് മോർ തിമോത്തിയോസ്സ് തിരുമേനിയുടെ മുഖ്യകാർ

മ്മികത്വത്തില്‍ വി. കുർബ്ബാനയും മധ്യസ്ഥ പ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം, ആശിർവാദം,  കൈമുത്ത് എന്നിവയും ഉണ്ടായിരിക്കും.