Latest News

ഓർത്തഡോക്സ് ചർച്ച്‌ സൺ‌ഡേ സ്കൂൾ മത്സരങ്ങൾ കോർക്കിൽ

2018-06-19 01:45:47am | രാജൻ.വി

കോർക്ക്: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ അയർലൻഡ് റീജിയൻ സൺഡേ സ്കൂൾ ജില്ലാതല മത്സരങ്ങൾ ജൂൺ 23 ശനിയാഴ്ച്ച കോർക്ക് ഹോളി ട്രിനിറ്റി ഇടവകയിൽ നടക്കും.

ശനിയാഴ്ച രാവിലെ 8:30 ന് വി.കുർബാന,10:30 ന് റജിസ്ട്രേഷൻ തുടർന്ന് 11നു മത്സരങ്ങൾ ആരംഭിക്കും. അയർലൻഡിലും നോർത്തേൺ അയർലൻഡിലുമുള്ള എല്ലാ സൺഡേസ്‌കൂളുകളിൽ നിന്നും യൂണിറ്റ് തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾക്കുള്ള  ക്രമീകരണങ്ങൾ  റവ .ഫാ .എൽദോ വർഗീസ് (സൺഡേസ്കൂൾ റീജിയണൽ വൈസ് പ്രസിഡന്റ്), റവ .ഫാ .സഖറിയാ ജോർജ് (വികാരി, ഹോളി ട്രിനിറ്റി ചർച്, കോർക്ക്), ജോൺ മാത്യു (സൺഡേസ്കൂൾ റീജിയണൽ അസ്സോസ്സിയേറ്റ്‌ കോർഡിനേറ്റർ), ബിജോയി വർഗീസ് (ഹെഡ്മാസ്റ്റർ, ഹോളി ട്രിനിറ്റി ചർച്ച്, കോർക്ക്) എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

SundaySchool-Ireland2018

മത്സരങ്ങൾ നടത്തുന്നത് കോർക്ക് ഗ്ലാൻമായറിനു സമീപമുള്ള  Gaelscoil Ui Drisceoil സ്കൂളിലാണ്

Venue Address: Gaelscoil Ui Drisceoil, 2 Church Hill, Dunkettle, Glanmire, Co.Cork. EirCode:T45 YW10

കൂടുതൽ വിവരങ്ങൾക്ക്:

0871425844 (Fr.Eldo Varghese)

0871331189 (John Mathew)                               

0894666940 (Bijoy Varghese)