യുക്മ കായികമേള : ലൂട്ടൻ കേരളൈറ്റ്സ്‌ അസോസിയേഷൻ ചാമ്പ്യൻമാർ

2018-06-21 02:54:54am | റജി നന്തികാട്ട്

ലണ്ടൻ∙ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കായികമേള ലൂട്ടൻ സ്റ്റോക്ക്‌വുഡ് പാർക്ക് അത്‌ലറ്റിക് സെന്ററിൽ നടന്നു. ലൂട്ടൻ കേരളൈറ്റ്സ്‌ അസോസിയേഷൻ ആതിഥേയത്വം നൽകിയ കായികമേള ജനപങ്കാളിത്തത്തിലും സംഘാടക മികവിലും മികച്ചു നിന്നു. ഉദ്‌ഘാടന സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് ബാബു മങ്കുഴിയിൽ അധ്യക്ഷത വഹിച്ചു. യുക്മ മുൻ ദേശീയ പ്രസിഡന്റ് അഡ്വ: ഫ്രാൻസിസ് കവളക്കാട്ടിൽ കായികമേളയുടെ ഉദ്‌ഘാടനം നിർവഹിച്ചു. മാത്യൂ വർക്കി ആശംസകൾ  നേർന്നു സംസാരിച്ചു.  

സമ്മേളനത്തിൽ  യുക്മ നാഷനൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, നാഷനൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കുഞ്ഞുമോൻ ജോബ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ഭാരവാഹികൾ അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന കായിക മത്സരങ്ങൾ അത്യന്തം ആവേശവും വാശിയേറിയതും ആയിരുന്നു. 

ആതിഥേയരായ ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ ചാമ്പ്യൻ പട്ടം നേടി.  63 പോയിന്റ് നേടി കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനവും എൻഫീൽഡ് മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി. സലീന സജീവ് (adults female), ഫിലിപ്പ് ജോൺ (adults male), ശാന്തി കൃഷ്ണ (seniors female), ബ്രീസ് മുരിക്കൻ (seniors male ), മിച്ചല്ലേ സാമുവേൽ (junior female), കെസ്റ്റർ ടോമി  (junior male), ശ്രീലക്ഷ്മി ഷിനു നായർ (sub junior female),

നിതിൻ ഫിലിപ്പ് (sub  junior male), ഐമീ ഡെന്നി (kid female), രാജ് (kid male) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി

വടംവലി മത്സരത്തിൽ എൻഫീൽഡ് മലയാളി അസോസിയേഷൻ വിജയികളായി. സമാപന സമ്മേളനത്തിൽ ജോജോ ജോയി കൃതജ്ഞത  രേഖപ്പെടുത്തി. റീജിയൻ സെക്രട്ടറി ജോജോ തെരുവൻ പ്രസംഗിച്ചു.