Latest News

മാര്‍ തോമാശ്ലീഹായുടേയും വി.അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാൾ

2018-06-27 02:57:59am | ജോസി ജോസഫ്

മാഞ്ചസ്റ്റര്‍‌: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടേയും, ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും സൺഡേ സ്ക്കൂൾ വാർഷികവും 2018 ജൂലൈ 7നും 8 നും  കൊണ്ടാടും. തിരുന്നാളാഘോഷങ്ങൾ ഗംഭീരമാക്കാള്ള ഒരുക്കങ്ങൾ സെന്റ്.ജോസഫ് ചർച്ച് ലോംഗ്സൈറ്റ് സിറോ മലബാർ കമ്യൂണിറ്റിയുടെ ചുമതല വഹിക്കുന്ന ഗ്രേറ്റ്ബ്രിട്ടൻ രൂപതാ ചാൻസിലർ ഫാ . മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . തിരുനാളിനോട് അനുബന്ധിച്ച്  2018 ജൂൺ 30 മുതൽ ജൂലൈ 6 വരെ എല്ലാ വാർഡ് യൂണിറ്റുകളിലും നൊവേന ഉണ്ടായിരിക്കും . 

thomasleeha-tirunal4

തിരുനാൾ കൊടിയേറ്റ് ദിവസമായ ജൂലൈ 7 ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഫാ . സാജന്‍ നെട്ടപ്പെങ് ദിവ്യബലിക്കും നൊവേനക്കും കാര്‍മ്മികനാകും. നൊവേനക്കു ശേഷം കൃത്യം 4.30  ന് ഫാ. ഇയാൻ ഫാരൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിക്കും.

thomasleeha-tirunal3

പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകിട്ട് മൂന്നിന് പ്രധാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. സിറോ മലബാര്‍ സെന്ററില്‍ നിന്നും തിരുശേഷിപ്പു പ്രദക്ഷിണമായി വൈദികരൊന്നിച്ച് ഇടവകാംഗങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം തിരുസ്വരൂപ പ്രതിഷ്ഠയും തുടര്‍ന്ന് അത്യാഘോഷ പൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയും ആരംഭിക്കും. വിഥിൻഷോ സിറോ മലബാര്‍ ചർച്ച് ചാപ്ലയിനും പ്രശസ്ത വചനപ്രഘോഷകനും കൂടിയായ റവ.ഫാ.ജോസ് അഞ്ചാനിക്കലാണ്തിരുനാളിനു മുഖ്യകാര്‍മ്മികനാകുന്നത്. മറ്റു വൈദികര്‍ സഹകാര്‍മ്മികരാകും.ദിവ്യബലിക്ക് ശേഷം ലദീഞ്ഞും സമാപനാശീര്‍വാദവും നടക്കും.

thomasleeha-tirunal1

തുടര്‍ന്ന് കുഞ്ഞുങ്ങളെ അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. വിമൺ ഫോറത്തിന്റെയും സിറോ മലബാര്‍ യൂത്ത് ലീഗിന്റെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

thomasleeha-tirunal37

തുടര്‍ന്ന്  5.30 നു സിറോ മലബാര്‍ സെന്ററില്‍ മതബോധന സ്ക്കൂൾ വാർഷിക പരിപാടികൾ ആരംഭിക്കുന്നതാണ് . ഇടവകാംഗങ്ങളുടെയും സൺഡേ സ്ക്കൂൾ കുട്ടികളുടെയും നേതൃത്വത്തിലുള്ള കലാസന്ധ്യ ആരംഭിക്കും..

thomasleeha-tirunal01

നൃത്തങ്ങള്‍, സ്‌കിറ്റുകള്‍, പാട്ടുകള്‍ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.വൈകിട്ട് എട്ടിനു സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

3homasleeha-tirunal)

തിരുനാളാഘോഷങ്ങളില്‍ പങ്കു ചേര്‍ന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും  റവ.ഫാ.മാത്യു പിണക്കാട്ടും തിരുനാള്‍ കണ്‍വീനര്‍ ജോസി ജോസഫും  കമ്മിറ്റി അംഗങ്ങളും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-

ഹാന്‍സ് ജോസഫ് – 07951222331

വര്‍ഗ്ഗീസ് കോട്ടയ്ക്കല്‍ – 07812365564

ദേവാലയത്തിന്റെ വിലാസം:-

ST.JOSEPH CHURCH,

PORTLAND CRESCENT,

LONGSIGHT,

MANCHE STER ,

MI3 OBU.