കെറ്ററിങ്ങിൽവിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാൾ ആഘോഷവും ഊട്ടു നേർച്ച സദ്യയുംജൂലൈ 8 ഞായറാഴ്ച

2018-07-05 02:52:34am | ബിനോയ് ചാക്കപ്പന്‍

വിശുദ്ധഫൗസ്റ്റിനായുടെ നാമധേയത്തിലുള്ള കെറ്ററിങ്ങിലെ സിറോമലബാർ ഇടവകയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാൾ ആഘോഷവും ഊട്ടു നേർച്ച  സദ്യയുംജൂലൈ 8 ഞായറാഴ്ച 3.30 ന്. തിരുന്നാൾ ആഘോഷങ്ങളിലുംതിരുക്കർമ്മങ്ങളിലും പങ്കെടുത്തു വിശുദ്ധന്റ്റെ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നു. റവ.ഫാ. വിപിൻചിറയിൽ SDV യുടെ മുഖ്യ കാർമികത്വത്തിൽനടത്തപെടുന്ന വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരിറവ.ഫാ.വിത്സൻ കൊറ്റംഭക്ഷണം വെഞ്ചിരിച്ചു വിതരണം ചെയ്യും.

വര്ഷങ്ങളായിമലയാളം കുർബാന നടക്കുന്ന കെറ്ററിങ്ങിൽ വിശ്വാസ സമൂഹം ഒന്നായ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് . ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ രൂപതയുടെ ഭാഗമായി 7 കുടുംബയൂണിറ്റുകളായാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. 5  കുടുംബയൂണിറ്റുകൾ കെറ്ററിങ്ങിലും , ഒന്നു വീതം കോർബിയിലും റഷ്ടനിലും ആണ് പ്രവർത്തിക്കുന്നത് . മാസത്തിൽ 3 മലയാളംകുര്ബാനയാണ് ഇപ്പോൾ ഇവിടെ നടക്കുന്നത് . എല്ലാ ആഴ്ചകളിലും കുർബാന നടത്തുവാനുള്ള ആലോചനകൾ സജീവമായ് നടന്നുവരുന്നു. എൺപതോളം കുട്ടികൾക്കൾക്കായ് വേദോപദേശ പരിശീലനം നടത്തുന്നത് 17 അദ്ധ്യാപകരുടെ നേതൃത്വത്തിലാണ്.

കുർബാന മധ്യത്തിൽ വടക്കുന്ന കാഴ്ചസമർപ്പണം ഓരോ ക്ളാസ്സുകളുടെനേതൃത്തത്തിലാണ് നടക്കുന്നത്, കാഴ്ചസമർപ്പണത്തിനായ് കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങൾ കെട്ടറിങ്ങിലെ ഫുഡ് ബാങ്കിലേക്കും സൂപ്കിച്ചണിലേക്കും നൽകുന്നത് വഴി കുട്ടികളിൽ ചെറുപ്പംമുതലേ മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം വളർത്തിയെടുക്കാൻ സഹായിക്കുന്നതോടൊപ്പം ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിൽ നിന്നും വളരെ നല്ല പ്രതികരണവുംലഭിക്കുന്നുണ്ട്.