Latest News

വാൽസിംഗ്ഹാം തീർഥാടനം ഒരുക്കങ്ങൾ പൂർത്തിയായി

2018-07-11 09:31:45am |

മാതാവിൽ ആകുലതകളും അപേക്ഷയും സമർപ്പിച്ചു കാത്തിരിക്കുന്ന യു കെ മലയാളികൾക്കു അനുഗ്രഹ ദായകമായ ദിനങ്ങൾ സമ്മാനിക്കാൻ 2018  വാൽസിംഗ്ഹാം തീർഥാടനത്തിനു ഇനി ദിവസങ്ങൾ മാത്രം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ  രൂപതയുടെ ആഭിമുഖ്യത്തിൽ ഉള്ള വാൽസിംഗ്ഹാം തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ആതിഥേയത്വം വഹിക്കുന്ന  വിശ്വാസി സമൂഹം അറിയിച്ചു . ജൂലൈ പതിനനച്ചം തീയതി ഒൻപതു മണിക്കാരംഭിക്കുന്ന തീർഥാടന ശുശ്രൂഷകൾ ആരംഭിക്കുന്നത് പ്രൈസ് ആൻഡ് വർഷിപ് ശുശ്രൂഷയോടെയാണ് .തുടർന്ന് ഫാ. സോജി ഓലിക്കൽ ആൻഡ് ടീം നയിക്കുന്ന മരിയൻ ധ്യാന ശുശ്രൂഷ , പ്രദക്ഷിണം , തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന എന്നിങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് ,തീർഥാടനത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഴുവൻ  വാഹനങ്ങൾക്കും , പാർക്ക് ചെയ്യാൻ ഉള്ള ക്രമീകരണങ്ങൾ , , മിതമായ നിരക്കിൽ ഉള്ള ഭക്ഷണം എന്നിവയും ക്രമീകരിച്ചിട്ടുണ്ട് എന്നും കിങ്‌സ് ലിൻ  കമ്മ്യുണിറ്റി അറിയിച്ചു .