Latest News

ന്യൂകാസിൽ തിരുനാൾ ഭക്തി സാന്ദ്രമായി

2018-07-13 08:37:36pm |

ന്യൂകാസിൽ . ന്യൂകാസിൽ സീറോ മലബാർ പള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന ദുക്റാന തിരുനാൾ ആഘോഷവും ഇടവക ദിനവും ഭക്തി സാന്ദ്രമായി . ഫെനം  ഇംഗ്ലീഷ് മാർട്ടയേർസ് പള്ളി വികാരി ഫാ. ഷോൺ ഒനീൽ കൊടിയേറ്റ് നടത്തിയതോടെ ആരംഭിച്ച തിരുനാൾ തുടർന്ന് ഫാ. വിൽഫ്രഡ് പെരേപ്പാടന്റെ കാർമികത്വത്തിൽ അർപ്പിച്ച ആഘോഷമായ തിരുനാൾ കുർബാന , ലദീഞ്ഞു , വെസ്പര, ആഘോഷമായ തിരുനാൾ പ്രദക്ഷിണം എന്നിവയോടെ ആണ് പര്യവസാനയിച്ചതു , 

പ്രീസ്റ്റ് ഇൻ ചാർജ് ,ഫാ, സജി തോട്ടത്തിൽ ,ഫാ. മരിയ  ദാസ് , ഫാ. ലൂയി എന്നിവർ സഹ കാർമ്മികൻ ആയിരുന്നു , തുടർന്ന് ട്രോക്ക്ലി യൂണിയൻ ജാക് ഹാളിൽ നടന്ന ഇടവക ദിനാഘോഷം ഇടുക്കി എം എൽ എ റോഷി അഗസ്റ്റിൻ ഉത്‌ഘാടനം ചെയ്തു , വിവിധ കല , കായിക , പാഠ്യ , പഠ്യേതര വിഷയങ്ങളിൽ സമ്മാനാര്ഹരായവർക്കു സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ നൽകി , വിവിധ വാർഡുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി , ബിനു കിഴക്കയിൽ സ്വാഗതവും , ഷിബു എട്ടുകാട്ടിൽ  നന്ദിയും രേഖപ്പെടുത്തി .