Latest News

ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ചില്‍ വി .അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 29ന്

2018-07-29 07:33:55am | സിസ്റ്റർ ലീനമേരി

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19ാം തിയതി 2 മണിയ്ക്ക് ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ആരാധനയും ലദീഞ്ഞും നേര്‍ച്ചയും അല്‍ഫോന്‍സാമ്മയുടെ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും റവ ഫാ ടോണി പഴയകുളത്തിന്റെ നേതൃത്വത്തില്‍ നടക്കും.

അല്‍ഫോന്‍സാമ്മയുടെ മണ്ണില്‍ ഭരണങ്ങാനത്ത് പിറന്ന ചെറുപുഷ്പ മിഷ്യന്‍ ലീഗിന്റെ ബ്രിസ്റ്റോള്‍ യൂണിറ്റിലെ കുട്ടികള്‍ നാളെ ഒത്തുചേരുകയും ഈ വര്‍ഷം ഏറ്റെടുത്തിരിക്കുന്ന ട്രാന്‍സാനിയന്‍ പ്രൊജക്ടിന്റെ ധനശേഖരണാര്‍ത്ഥം വിപുലമായി പരിപാടികളും ഒരുക്കിയിരുന്നു. പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടേയും മിഷ്യന്‍ ലീംങ്ങിന്റെ പ്രേഷിത ചൈതന്യം യുകെയിലുടെ പടരുന്നതിനും അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിവസം തന്നെ അവസരമൊരുക്കിയിരിക്കുകയാണ് .

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ശക്തമായ മാതൃകയായ വി അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ അനുഗ്രഹപ്രദമാക്കുവാന്‍ സ്‌നേഹപൂര്‍വ്വം എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ ലിജോ പടയോട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു എന്നിവര്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു