Latest News

ക്രോളി ബൈബിൾ ക ൺവെൻഷൻ നാളെ .സെ ഹിയോൻ യുകെ യു ടെ അനുഗ്രഹീത ശുശ്രൂഷകളുമാ യി ഫാ. നടുവത്താ നിയും ഫാ. സൈമൺ കല്ലടയും

2018-08-24 02:44:01am | ബാബു ജോസഫ്‌

ക്രോളി: സെഹിയോൻ യുകെ യുടെ അനുഗ്രഹീത ശുശ്രൂഷകളുമായി ക്രോളിയിൽ നാളെ ഏകദിന ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും നടക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ അനുഗ്രഹീത വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനിക്കൊപ്പം ഏറെ വെല്ലുവിളികൾ യേശുവിൽ അതിജീവിച്ചുകൊണ്ട് ഉത്തരേന്ത്യയിൽ അനേകരെ വിശ്വാസജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വിടുതൽ ശുശ്രൂഷകൻ ഫാ.സൈമൺ കല്ലടയും കൺവെൻഷന് നേതൃത്വം നൽകും. യൂറോപ്പിലെ പ്രമുഖ ആധ്യാത്മിക ശുശ്രൂഷകൻ ഗാരി സ്റ്റീഫനും ശുശ്രൂഷകളിൽ പങ്കെടുക്കും


ഫാ സൈമൺ കല്ലട.

നാളെ ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4.30 വരെയാണ് കൺവെൻഷൻ . കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും . ഏറെ അനുഗ്രഹീതമായ ഈ വചനവിരുന്നിലേക്കും ആത്മീയ, രോഗശാന്തി ശുശ്രൂഷയിലേക്കും സംഘാടകർ യേശുനാമത്തിൽ മുഴുവനാളുകളെയും ക്ഷണിക്കുന്നു.

അഡ്രസ്സ് .
FRIARY CATHOLIC CHURCH
CRAWLEY
RH10 1HR
കൂടുതൽ വിവരങ്ങൾക്ക്
ബിജോയ് ആലപ്പാട്ട്‌ ‭07960 000217‬.