Latest News

ബ്രിസ്റ്റോൾ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ചിൽ തിരുന്നാൾ

2018-09-01 07:55:27am |

ബ്രിസ്റ്റോൾ∙ പരിശുദ്ധ കന്യമറിയത്തിന്റെ ജനന തിരുന്നാൾ ഒരുക്കമായുള്ള എട്ടു ദിവസത്തെ നൊവേന സെപ്റ്റംബർ 1 നു വൈകുന്നേരം 7 മണിക്ക് ബ്രിസ്റ്റോൾ ഫിഷ്പോണ്ട്സ് സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ചിൽ ആരംഭിക്കും. നൊവേന പൂർത്തിയാകുന്നതോടെ 8 നു വൈകിട്ട് 7.30 ന് ലദീഞ്ഞും ആഘോഷമായ തിരുന്നാൾ കുർബാനയും റവ. ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ നടക്കും.

വിശുദ്ധ കുർബാനയിലും മറ്റ് ആഘോഷപരിപാടികളിലും പങ്കു ചേർന്നു ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്നേഹപൂർവ്വം വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് ട്രസ്റ്റിമാരായ ലിജോ പടയാട്ടിൽ, പ്രസാദ് ജോൺ, ജോസ് മാത്യു എന്നിവർ ക്ഷണിക്കുന്നു.