Latest News

ഫാ. ജിൻസൺ നയിക്കുന്ന ടെൻഹാം നൈറ്റ് വിജിലും, ഫാത്തിമാ മാതാവിന്റെ തിരുന്നാളും നാളെ

2018-09-14 01:09:45am | അപ്പച്ചൻ കണ്ണൻച്ചിറ
ലണ്ടൻ: പ്രമുഖ ധ്യാന ചിന്തകനും, തിരുവചന ശുശ്രുഷകനുമായ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ടെൻഹാം നൈറ്റ് വിജിൽ നാളെ ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ആല്മീയ കൃപകളുടെയും, പരിശുദ്ധാല്മ  വരദാനങ്ങളുടെയും അനുഗ്രഹ വേദിയായി മാറിയ പ്രത്യുത നൈറ്റ്  വിജിൽ ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ വെച്ചാണ്  നടത്തപെടുക. രാത്രി മണി ആരാധനയോടൊപ്പം തഥവസരത്തിൽ പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുന്നാളും  ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്. 
 
ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കുന്നതാണ്. കരുണക്കൊന്തക്കു ശേഷം ബ്ര.ചെറിയാൻ നയിക്കുന്ന പ്രെയിസ് ആൻഡ് വർഷിപ്പ് ശുശ്രുഷ നടത്തപ്പെടും. ഒമ്പതു മണിക്ക് ആഘോഷമായ തിരുന്നാൾ കുർബ്ബാന. തുടർന്ന്  വചന പ്രഘോഷണത്തിനും ആരാധനക്കും ശേഷം രാത്രി 11:45  ഓടെ ശുശ്രുഷകൾ സമാപിക്കുന്നതാണ്.
 
ടെൻഹാം നൈറ്റ് വിജിൽ ശുശ്രുഷകളിൽ പങ്കുചേർന്നു തങ്ങളുടെ പ്രാർത്ഥനകളും അഭിലാഷങ്ങളും ദൈവ സമക്ഷം സമർപ്പിക്കുവാനും കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാൻ ഡയറക്ടർ ഫാ.സെബാസ്റ്റിയൻ ചാമക്കാല ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു. 
 
കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് - 07804691069 ; ഷാജി വാഡ്‌ഫോർഡ് : 07737702264
 
പള്ളിയുടെ വിലാസം.
The Most Holyname church,Oldmill Road,DENHAM,Uxbridge.Ub9 5AR.