Latest News

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ ഏകദിന ഒരുക്കധ്യാനം 22 ന്

2018-09-21 02:20:36am | ഗ്രേസ് മേരി

ബ്രിസ്റ്റോൾ∙ ഒക്ടോബർ 28 നു നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപത ബ്രിസ്റ്റോൾ–കാർഡിഫ് റീജിയണൽ അഭിഷേകാഗ്നി 2018 കൺവൻഷനിലേക്ക് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്നതിനുള്ള പ്രാർഥനാദിനം ഗ്ലോസ്റ്റർ St. Augustine ചർച്ചിൽ വച്ച് സെപ്റ്റംബർ 22 നു നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ. ടോണി പഴയകളം ആയിരിക്കും വചന പ്രഘോഷണം നൽകുന്നത്.

രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന പ്രാർത്ഥനാദിനത്തിൽ ജപമാല, വചനപ്രഘോഷണം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യാരാധന, കുമ്പസാരത്തിനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കും. ശുശ്രൂഷകൾ നൽകി സഹായിക്കുന്നത് ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. ജോസ് പൂവനികുന്നേൽ, ഫാ. ജോയി വയലിൽ എന്നിവരാണ്.

അഭിഷേകാഗ്നി കൺവൻഷനിൽ വോളന്റിയേഴ്സ് ആയി സേവനമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി രണ്ടു മുതൽ വോളന്റിയേഴ്സ് ട്രെയിനിങ് നടക്കും.

St. Augustines Church

Matsen, Gloucester

GL4 6DT

Training Venu Address

Race course Centre

Cheltenbam

GL 50 4 SH