Latest News

ബ്രിസ്റ്റോൾ യാക്കോബായ പള്ളിയിൽ പെരുന്നാൾ

2018-09-22 02:10:11am | ജിൻ ബേബി

ബ്രിസ്റ്റോൾ ∙ പരിശുദ്ധ മോർ ബസേലിയോസ് യൽദോ ബാവയുടെ ദുക്റോനോ പെരുന്നാൾ ഒക്ടോബർ 6, 7 ദിവസങ്ങളിൽ സെന്റ് ഗ്രിഗോറി ദ ഗ്രേറ്റ് ചർച്ചിൽ (BS7 0PD) വച്ച് നടക്കും. യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്താ പ്രധാന കാർമികത്വം വഹിക്കും.

ആറിനു വൈകിട്ട് 5 മണിക്ക് അഭിവന്ദ്യ തിരുമേനിക്ക് സ്വീകരണം. തുടർന്ന് പെരുന്നാൾ കൊടിയേറ്റ്, സന്ധ്യാനമസ്കാരം, പ്രസംഗം, ഭക്ത സംഘടനകളുടെ വാർഷികം, സൺഡേസ്കൂൾ കുട്ടികൾക്കുള്ള സമ്മാനദാനം, പാച്ചോർ നേർച്ച എന്നിവ ഉണ്ടായിരിക്കും

പ്രധാന പെരുന്നാൾ ദിനമായ ഏഴിനു രാവിലെ 11 മണിക്ക് പ്രഭാത പ്രാർഥനയും തുടർന്ന് അഭിവന്ദ്യ മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി ഫാ. രാജു ചെറുവള്ളിൽ, ഫാ. ഫിലിപ്പ് തോമസ് എന്നിവരുടെ സഹകാർമികത്വത്തിലും വി. മൂന്നിൻമേൽ കുർബാന അർപ്പിക്കും. വിവരങ്ങൾക്ക്: നെസെന്റ് ജേക്കബ് (ട്രസ്റ്റി) : 078 0944 4940, ജോഷി കുറിയാക്കോസ് (സെക്രട്ടറി) : 078 521 6495.