Latest News

ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനിൽ ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന്ന്‌ സ്വീകരണവും, സൺ‌ഡേ സ്കൂൾ ഉത്ഘാടനവും

2018-10-03 01:29:24am | ഫിലിപ്പ് പതിയിൽ

വൂസ്റ്റർ : കോട്ടയം അതിരൂപതയിലെ രാജപുരം ഫൊറാനയുടെ കീഴിലെ വിവിധ പള്ളികളിൽ പ്രശംസിനീയമായ സേവനത്തിനു ശേഷം   യു കെ യിലെ ക്നാനായ മക്കളെ  ആത്മീയവും  സഭാപരവുമായി നയിക്കുക എന്ന  പുതിയ അജപാലന ദൗത്യവുമായി യു കെ യിൽ എത്തിയ ഫാ . ഷഞ്ചു കൊച്ചുപറമ്പിലിന് ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനിൽ ആവേശോജ്ജലമായ സ്വീകരണം നൽകി.പെർഷോറിലെ ഹോളി റെഡീമർ പള്ളിയിൽ ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് മാർത്തോമൻ ഗാനാലാപനത്തോടും, മുത്തുക്കുടകളുടെയും തലപൊലിയുടെയും അകമ്പടിയോടുകൂടി ദേവാലയാങ്കണത്തിലേക്കു ആനയിച്ചു,

സ്വന്തമായി ഒരു വൈദികനെ ലഭിച്ച ഹോളി കിങ്‌സ് ക്നാനായ മിഷൻ അംഗങ്ങൾക്ക് ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും അനർഘ നിമിഷങ്ങളായിരുന്നു, തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാർ ജനറൽ റവ. ഫാ .സജി മലയിൽപുത്തെൻപുരയിലിനോടൊപ്പം യുകെയിലെ പ്രഥമ ദിവ്യബലി അർപ്പിച്ചു,അന്യ നാട്ടിൽ വന്ന്‌ ദൈവ ജനത്തോടൊപ്പം ആദ്യമായി ബലി അർപ്പിക്കുവാൻ സാധിച്ചത് വലിയ ദൈവ കൃപയായി കരുതുന്നു എന്ന് ഫാ ഷഞ്ചു പറഞ്ഞു . ദിവ്യ ബലിക്കുശേഷം കുട്ടികൾക്ക് വേണ്ടിയുള്ള സൺ‌ഡേ സ്കൂൾ ഉത്ഘടനവും വികാർ ജനറാൾ നിർവഹിച്ചു .ഇരു വൈദീകരോടൊപ്പം മുള്ള  സ്‌നേഹവിരുന്നും  കഴിഞ്ഞു  പരിപാടികൾ പര്യവസാനിച്ചു .