Latest News

വട്ടായിലച്ചൻ നയിക്കുന്ന ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ നവംബർ 4 നു ഹാർലോ ലെഷർ സെന്ററിൽ

2018-10-04 02:43:29am | അപ്പച്ചൻ കണ്ണൻച്ചിറ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ സുവിശേഷവൽക്കരണാർത്ഥം യു കെ യിൽ എട്ടു റീജിയണുകളിലായി നടത്തപ്പെടുന്ന രൂപതാ കൺവെൻഷന്റെ സമാപനം കുറിക്കുന്ന ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഹാർലോ ലെഷർ സെന്ററിൽ നവംബർ 4 നു നടത്തപ്പെടും. ലണ്ടൻ  കൺവെൻഷൻ  ശനിയാഴ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 
 
ലണ്ടനിലെ വളരെ  പ്രശസ്തവും, വിശാലവുമായ സംവിധാനങ്ങളും, സൗകര്യങ്ങളും ഉള്ള വ്യത്യസ്ത ഹാളുകളുടെ സമുച്ചയമാണ് തിരുവചന വിരുന്നിനു വിവിധ പ്രായക്കാർക്കായി ലണ്ടൻ റീജണൽ ബൈബിൾ കൺവൻഷനിൽ വേദികളാവുക. വാഗ്ദത്ത അഭിഷേകങ്ങൾക്കായും, അനുഗ്രഹ സാഫല്യങ്ങൾക്കായും രൂപതയാകെ മദ്ധ്യസ്ഥ പ്രാർത്ഥനകളും, ആല്മീയമായുള്ള ഒരുക്കങ്ങളുമായി പുരോഗമിക്കുകയായി. 
 
പരിശുദ്ധാല്മ അഭിഷേകങ്ങൾക്കായി നേരിട്ടും, ടെലിവിഷൻ, റേഡിയോ, ഇതര മാധ്യമങ്ങളിലൂടെയും സുവിശേഷവത്കരണം നടത്തുന്ന പ്രശസ്ത വചന പ്രഘോഷകരിൽ ശ്രദ്ധേയനും, തിരുവചനങ്ങളുടെ ഇഷ്‌ട തോഴനുമായ  സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന ലണ്ടൻ റീജിയണൽ അഭിഷേകാഗ്നി കൺവെൻഷൻ സഭാമക്കൾക്കും, രൂപതക്കും ഏറെ അനുഗ്രഹദായകമാവും.  
 
ജനതകളുടെയും ദേശങ്ങളുടെയും ആല്മീയ ഉണർവ്വിനായി തിരുവചന ശുശ്രുഷകൾ നയിക്കപ്പെടുമ്പോൾ അതിൽ പങ്കാളികളാകുവാനും, അനുഗ്രഹങ്ങളും കൃപകളും ആർജ്ജിക്കുവാനും  കോർഡിനേറ്റർ ഫാ.ജോസ് അന്ത്യാംകുളവും,  വൈദികരും, ഓർഗനൈസിംഗ് കമ്മിറ്റിയും  ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.  
 
കൂടുതൽ വിവരങ്ങൾക്ക് :
 
ഷാജി വാട്‌ഫോർഡ്‌ : 07737702264; 
ജോമോൻ ഹെയർഫീൽഡ്:07804691069
സിറിയക്ക് മാളിയേക്കൽ: 07446355936
 
കൺവെൻഷൻ വേദിയുടെ വിലാസം: 
 
Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD