Latest News

സുവർണ പ്രഭയിൽ "പൈതൃകം 2018" ന് വേദിയൊരുങ്ങി; ഓഷ്യാനയിലെ ക്നാനായ സംഗമം നാളെ മുതൽ

2018-10-05 02:53:30am | അലക്സ് വർഗ്ഗീസ്
ബ്രിസ്ബയിൻ:-  ആഗോള ക്നാനായക്കാർ  നെഞ്ചിലേറ്റിയ  ഓഷ്യാനയിലെ  ക്നാനായക്കാരുടെ  സ്വപ്ന സാക്ഷാൽകാരമായ  "പൈതൃകം 2018" ന്  പൊൻതിരി  തെളിയുവാൻ  ഇനി  മണിക്കൂറുകൾ  മാത്രം... !!!
ലോകത്തിന്റെ  നാനാദിക്കിലും അധിവസിക്കുന്ന ക്നാനായക്കാരുടെ  കണ്ണും  കാതും  ഇനി  ഓസ്ട്രേലിയായിലെ  ലോക പ്രശസ്തമായ ഗോൾഡ്‌കോസ്റ്റ് സീ വേൾഡ്  റിസോർട്ടിൽ  ഒക്ടോബർ  5, 6, 7 (വെള്ളി, ശനി, ഞായർ) എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി   ഒത്തുചേരുമ്പോൾ  അത്  ക്നാനായ പൈതൃകത്തിന്റെയും  പാരമ്പര്യത്തിന്റെയും തനിമയും ഒരുമയും വിശ്വാസപ്രഖ്യാപനവും  തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്... !!
 
KCCO നേതൃത്വം  നൽകുന്ന ആയിരത്തി അഞ്ഞൂറിൽ പരം വരുന്ന ക്നാനായക്കാരുടെ ഈ മാമാങ്കത്തിന് സഭാപിതാക്കന്മാരും വൈദീകരും ജന സാമൂദായിക നേതാക്കന്മാരും സാക്ഷ്യം  വഹിക്കുന്നുവെന്നത്  ഏറെ  ശ്ലാഘനീയമാണ്...!!
 
ഒക്ടോബർ 5 ന്  കൊടിയേറുന്ന പൈതൃകം 2018 ലെ എല്ലാപരിപാടികളും വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്നതും വിവിധ കലാ കായിക മത്സരങ്ങൾ, ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന റാലി, ഒത്തൊരുമയുടെ പ്രഖ്യാപനമായ പൊതുസമ്മേളനം എന്നിവയുടെ വർണ്ണപ്പൊലിമയാൽ  സമ്പന്നവുമായിരിക്കുമെന്ന്  സംഘാടകർ  അറിയിച്ചു. പൈതൃക വേദിയിൽ പ്രാർഥനാ വർഷവുമായി ആത്മീയ നേതാക്കളായ ചിങ്ങവനം ആർച്ചു ബിഷപ്പ് മോർ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപതാ മെത്രാനും ക്നാനായ  സമുദായാംഗവമായ മാർ ജോർജ്‌ പള്ളിപ്പറമ്പിൽ, ബ്രിസ്‌ബേൻ ആർച്ചു ബിഷപ് മാർ മാർക്ക് കോൾറിഡ്ജ് , സീറോ മലബാർ മെൽബൺ രൂപത ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ തുടങ്ങിയ ആത്മീയ നേതാക്കൾ നാലാമത് ഓഷ്യാന ക്നാനായ കൺവെൻഷൻ പൈതൃകം 2018 ന്റെ മുഖ്യാതിഥികളാകുന്നു.കൂടാതെ  Fr. ടോമി പാട്ടുമാക്കിൽ, Fr ജോസഫ് കാരുപ്ലാക്കിൽ, Fr തോമസ് അരീച്ചറ, Fr ബിജോ കുടിലിൽ, Fr തോമസ് മന്നാകുളത്തു തുടങ്ങിയ വൈദീകരും പങ്കെടുക്കുന്നു. 
 
ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ് സീ വേൾഡ് റിസോർട്ടിൽ ഒക്ടോബർ 5 ,6,7 തീയതികളിയായി ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക് കമ്മ്യൂണിറ്റി ഏറ്റെടുത്തു നടത്തുന്ന പൈതൃകം 2018 ഇതിനോടകം ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.ഒക്ടോബർ അഞ്ചും ആറും തീയതികളിയായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും വിശുദ്ധ കുർബാനയിലും മേൽപ്പറഞ്ഞ ബിഷപ്പുമാർ അടക്കമുള്ള ആത്മീയ നേതാക്കൾ നേതൃത്വം നൽകുകയും സജീവമായി പങ്കെടുക്കുകയും ചെയ്യും.തനിമയും ഒരുമയും വിശ്വാസ നിറവും നെഞ്ചോട് ഏറ്റുവാങ്ങിയ ക്നാനായ സമൂഹം വിശ്വാസവവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം വാനോളമുയർത്തി ഇതിനോടകം ചരിത്ര വിജയമാക്കിയ പൈതൃകം 2018 ഇൽ ക്നാനായ സമൂഹത്തെ സ്നേഹിക്കുന്ന ആത്മീയ നേതാക്കന്മാരുടെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. പൈതൃകത്തിന്റെ വൻ വിജയത്തിനായി നിങ്ങളേവരുടെയും പ്രാർഥന സഹായം വിനീതമായി അഭ്യർഥിക്കുന്നു.ലോകത്താകമാനമുള്ള ക്നാനായക്കാർക്ക്  ഈ സുവർണ്ണ നിമിഷങ്ങൾ വീക്ഷിക്കുന്നതിന് " ലൈവ്  ടെലികാസ്ററ് " ഒരുക്കിയിട്ടുണ്ട്  എന്നത്  ഏറെ  പ്രശംസനീയമാണ്. 
 
നയിക്കുന്ന കെ സി സി ഒയുടെ ജ്വലിക്കുന്ന യുവത്വം:-
 
 കെ സി വൈ എൽ ഓഷ്യാനിയ രൂപം കൊള്ളുന്നത് 2014 ഇൽ ആണ്. ആദ്യ ക്യാമ്പ് നടന്ന മെൽബണിലെ വേദി കാട്ടുതീ മൂടുന്നതിനു സാക്ഷിയായവർ. ഓഷ്യാനയുടെ ക്നാനായ യുവരക്തം, കെ സി വൈ എൽ ഓ. ക്നാനായക്കാർക്ക് വേണ്ടി ലോക കലണ്ടറിൽ ഒരു ദിനം എന്ന ആശയം മുന്നോട്ടു വെച്ച് എല്ലാ വർഷവും ആഗസ്റ്റു മാസം ക്നാ ഡേ ആഘോഷിക്കുന്നവർ. പുത്തൻ ക്നാനായ സമൂഹത്തിന്റെ വഴികാട്ടികൾ. പൈതൃകം 2018നു കെ സി വൈ എൽ ഓഷ്യാനിയയ്ക്ക് വേണ്ടി പ്രസിഡന്റ് ബ്ലെസ്സ് കണ്ണച്ചാംപറമ്പിൽ ആശംസകൾ നേരുന്നു.
 
നാളെ മുതൽ  മൂന്നു ദിവസങ്ങളിൽ നടക്കുന്ന " പൈതൃകം - 2018" ന്റെ സംഗമവേദിയിലേക്ക് സംഘാടകരായ 
ബ്രിസ്ബയിൻ  ക്നാനായ കത്തോലിക്കാ  കമ്മ്യൂണിറ്റി ഏവരേയും  സഹർഷം സ്വാഗതം  ചെയ്യുന്നു...