ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ നവംബർ 4 നു; അഭിഷേക വേദിയായി ഹാരോ ലെഷർ സെന്റർ.

2018-10-08 02:18:36am |

 ലണ്ടൻ:'സുവിശേഷവൽക്കരണത്തോടൊപ്പംപ്രാർത്ഥനകളും, അനുഭവ സാക്ഷ്യങ്ങളും പങ്കിട്ടു സുദൃഢമായ കുടുംബവും, ശക്തമായ കൂട്ടായ്‌മ്മയും രൂപപ്പെടുത്തുക' എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി രൂപതാ തലത്തിൽ സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകൾ നവംബർ 4 നു ശനിയാഴ്ച ലണ്ടനിലെ ഹാരോ ലെഷർ സെന്ററിൽ  നടത്തപ്പെടുന്ന കൺവെൻഷനോടെ സമാപിക്കും.

 ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനിൽ അഭിഷേകങ്ങളും വരദാനങ്ങളും സ്വീകരിക്കുവാൻ ആയിരങ്ങൾ തിരുവചന വേദിയിലേക്ക് എത്തുമ്പോൾ ജീവിക്കുന്ന ക്രിസ്തുവിന്റെ അടയാളങ്ങളും അനുഗ്രഹങ്ങളും അനുഭവേദ്യമാവാനും റീജണൽ തലത്തിൽ ആല്മീയമായ ഒരുക്കവും, പ്രാർത്ഥനയുമായി മദ്ധ്യസ്ഥ പ്രാർത്ഥനാ വോളണ്ടിയേഴ്‌സും, ഒപ്പം വിശ്വാസി സമൂഹവും ഒരു മാസത്തിലേറെയായി തയ്യാറെടുപ്പിലാണ്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ പരിശുദ്ധാൽമ ശുശ്രുഷകൾ നയിക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ട ശക്തനായ തിരുവചന പ്രഘോഷകനും, സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും,പരിശുദ്ധാൽമ ശുശ്രുഷകളിൽ അഭിഷിക്തനുമായ സേവ്യർഖാൻ വട്ടായിൽ അച്ചനും ടീമും അഭിവന്ദ്യ പിതാവിനോടൊപ്പം ഹാരോ ലെഷർ സെന്ററിൽ പരിശുദ്ധ റൂഹാ കൃപാകൾക്കായുള്ള ശുശ്രുഷകൾ നയിക്കുന്നതായിരിക്കും.

റീജണൽ കൺവെൻഷനുകളുടെ കലാശ ശുശ്രുഷ ലണ്ടനിൽ പ്രഘോഷിക്കപ്പെടുമ്പോൾ ദൈവീക വരദാനങ്ങളും അനുഗ്രഹങ്ങളും ആൽമസന്തോഷവും, അത്ഭുത രോഗശാന്തികളും നേടിയെടുക്കാവുന്ന തിരുവചന ശുശ്രുഷകളിൽ ഭാഗഭാക്കാകുവാനും ആവോളം അനുഭവിക്കുവാനും മുഴുവൻ മക്കളും വിശ്വാസപൂർവ്വം പ്രാർത്ഥനാനിരതരായി എത്തിച്ചേരുവാൻ വികാരി ജനറാൾ ഫാ.തോമസ് പറയടിയിൽ, കോർഡിനേറ്റർ ഫാ.ജോസ് അന്ത്യാംകുളം,  ചാപ്ലൈൻമാരായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുത്തൻകുളങ്ങര ഒപ്പം സംഘാടക സമിതിയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

 രാവിലെ 9:00 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷൻ ശുശ്രുഷകൾ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.

ധ്യാന പരിസരങ്ങളിൽ നിയന്ത്രിത കാർ പാർക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

> കൂടുതൽ വിവരങ്ങൾക്ക് :

> ഷാജി വാട്‌ഫോർഡ്‌ : 07737702264;
> ജോമോൻ ഹെയർഫീൽഡ്:07804691069
> സിറിയക്ക് മാളിയേക്കൽ: 07446355936
>
> കൺവെൻഷൻ വേദിയുടെ വിലാസം:
>
> Harrow Leisure Centre, Christchurch Avenue,
> Harrow, HA3 5BD