ഹെയർഫീൽഡിൽ പരിശുദ്ധ മാതാവിന്റെ ജപമാലതിരുനാൾ 13 നു ശനിയാഴ്ച

2018-10-08 02:33:06am |
ഹെയർഫീൽഡ്: വെസ്റ്റ്മിൻസ്റ്റർ അതിരൂപതാ ചാപ്ലൈൻസിയുടെ കീഴിലുള്ള കുർബ്ബാന സെന്ററായ ഹെയർഫീൽഡ് സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് പരിശുദ്ധ ദൈവ മാതാവിന്റെ ജപമാലതിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ തിരുനാളുകളിലൊന്നായി ശ്രദ്ധേയമായ ഹെയർഫീൽഡു തിരുനാൾ ഒക്ടോബർ 13 നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.15 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്നതായിരിക്കും.
 
ഫാദർ ജിജി പുതു വീട്ടിൽ ആഘോഷമായ തിരുന്നാൾ സമൂഹ ബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു തിരുന്നാൾ സന്ദേശം നല്കുന്നു. ചാപ്ലയിൻ ഫാദർ സെബാസ്റ്റ്യൻ ചാമക്കാല സഹകാർമ്മിനായിരിക്കും. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ ലദീഞ് , പ്രദിക്ഷണം, നേർച്ച വെഞ്ചിരിപ്പ് തുടർന്നു നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.
 
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കു ചേർന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു  കൊള്ളുന്നതായി ചാപ്ലയിൻ ഫാദർ സെബാസ്റ്റ്യൻ ചാമക്കാലയും, ട്രസ്റ്റിമാരായ ജോമോൻ കൈതമറ്റം, അജിത് ആന്റണിയും പള്ളിക്കമ്മിറ്റിയും അറിയിക്കുന്നു.
 

2 Merle Avenue, Harefield, Uxbridge UB9 6DG