മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിലെ തിരുന്നാൾ ഭക്തി സാന്ദ്രമായി

2018-10-10 02:08:45am | അലക്സ് വർഗീസ്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിൽ നടന്ന കന്യാമറിയത്തിന്റെ തിരുന്നാൾ വിഥിൻഷോയിലെ സെന്റ്. ആന്റണീസ് ദേവാലയത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. 

ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളുമായ മോൺസിഞ്ഞോർ ഫാ.സജി മലയിൽ പുത്തൻപുരയിൽ കൊടിയേറ്റിയതോടെ തിരുന്നാളിന് തുടക്കമായി. ഇടവക വികാരി ഫാ.സജി മലയിൽ പുത്തൻപുരയിൽ ഏവരേയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്തു. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട തിരുന്നാൾ റാസ വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു. ഷ്രൂസ്ബറി രൂപതാ സിറോ മലബാർ ചാപ്ലയിൻ ഫാ.ജോസ് അഞ്ചാനിക്കൽ, വിഥിൻഷോ സെൻറ്.ആന്റെണീസ് ഇടവക വികാരി ഫാ.നിക്ക് കേൻ, ഫാ.സാജൻ നൊട്ടപൊങ്ങ്, ഫാ.സജി തോട്ടത്തിൽ, ഫാ.ബേബി കട്ടിയാങ്കൽ, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേൽ, ഫാ.ജസ്റ്റിൻ കാരക്കാട്ട്, ഫാ.ഷൻജു കൊച്ചു പറമ്പിൽ ഉൾപ്പെടെ നിരവധി വൈദികർ സഹകാർമികരായിരുന്നു. ഫാ.ജോസ് അഞ്ചാനിക്കൽ വചന സന്ദേശം നൽകി. 

pic3

റെക്സ് ജോസ്, റോയ് മാത്യു ജോസ് പടപുരയ്ക്കൽ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയിൽ ഗാനങ്ങൾ ആലപിച്ചു. കുർബാനക്ക് ശേഷം പ്രദക്ഷിണം നടന്നു.

perunnal-pic

മാഞ്ചസ്റ്റർ മിഷനിലെ വിവിധ പ്രദേശങ്ങളായ സ്റ്റോക്ക് ഓൺ ട്രെന്റ്, വാറിങ്ടൻ, വിഗൻ, ബറി, ബോൾട്ടൻ, ഓൾധാം, റോച്ച് ഡെയിൽ, സാൽഫോർഡ്, ട്രാഫോർഡ്, മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങൾ തുടങ്ങിയിടങ്ങളിൽ നിന്നും നൂറു കണക്കിന് വിശ്വാസികൾ തിരുനാളാഘോഷങ്ങളിൽ പങ്കു ചേർന്നിരുന്നു. ഇടവകയിൽ നിന്നും കഴിഞ്ഞ വർഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. ഇടവകയിലെ മതബോധത്തിൽ ഉയർന്ന വിജയം നേടിയവർക്കും മറ്റു മത്സര വിജയികൾക്കും സമാനങ്ങൾ വിതരണം ചെയ്തു. പാച്ചോർ നേർച്ചയോട് കൂടി തിരുനാളാഘോഷങ്ങൾ സമാപിച്ചു,

pic2

തിരുന്നാളഘോത്തിന് കമ്മിറ്റി ജനറൾ കൺവീനർ റെജി മടത്തിലേട്ട്, ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണു നടന്നത്. ജയ്മോൻ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റർജി കമ്മിറ്റിയും അൾത്താര ബാലൻമാരും ദിവ്യബലിയിൽ സഹായിച്ചു.