Latest News

ഹെയർഫീൽഡിൽ മാതാവിന്റെ തിരുനാൾ ഭക്‌തിസാന്ദ്രമായി.

2018-10-18 03:33:43am | അപ്പച്ചൻ കണ്ണൻച്ചിറ
ഹെയർഫീൽഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ റീജണിലെ പ്രമുഖ തിരുനാളുകളിലൊന്നായ ഹെയർഫീൽഡിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷം ഭക്തിസാന്ദ്രമായി. തിരുന്നാൾ തിരുകർമ്മങ്ങൾക്ക് ഫാ. ജിജി പുതുവീട്ടിൽകളം, ചാപ്ലയിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാല  എന്നിവർ കാർമ്മികത്വം വഹിച്ചു.

ഫാ. ജിജി കുർബ്ബാന മദ്ധ്യേ മാതൃവിശുദ്ധിയും, മാദ്ധ്യസ്ഥ ശക്തിയും നിറഞ്ഞ കാരുണ്യത്തിന്റെ ഉറവിടവും, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്‌ഞിയുമായ പരിശുദ്ധ മാതാവിനെ പ്രഘോഷിച്ചു കൊണ്ട്  നൽകിയ സന്ദേശം തിരുന്നാളിനെ മാതൃ ഭക്തി തീക്ഷണമാക്കി. നമ്മുടെ വേദനകളും പ്രശ്നങ്ങളും ഏറ്റവും വലിയ മാദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ സമക്ഷം ചേർത്തു വെച്ചുകൊണ്ടു സാന്ത്വനം തേടാം എന്ന് ജിജി അച്ചൻ തന്റെ തിരുന്നാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.  

ജപമാല സമർപ്പണത്തോടെ ആരംഭിച്ച തിരുന്നാൾ തിരുക്കർമ്മങ്ങളിൽ തുടർന്ന് ആഘോഷമായ തിരുന്നാൾ സമൂഹബലി, ലദീഞ്, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ നടത്തപ്പെട്ടു. തിരുന്നാൾ കമ്മിറ്റി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു. യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി പേർ തിരുന്നാളിൽ പങ്കെടുത്തു.
 

ജോമോൻ  കൈതമറ്റം , അജിത് ആന്റണി, പള്ളിക്കമ്മിറ്റി  അംഗങ്ങളും തിരുന്നാളിന് നേതൃത്വം  വഹിച്ചു.