Latest News

വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 24-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ

2018-10-23 01:58:42am | ജോസ് ജോണ്‍

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ
( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഒക്ടോബർ മാസം  24-ാം തീയതി ബുധനാഴ്ച  മരിയന്‍ ദിന ശുശ്രൂഷയും, അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ  യൂദാശ്ലീഹായുടെ തിരുനാളും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.


Inline image<30ee0c16-3636-dc90-bfa8-a6f2026a791b@yahoo.com>">Inline image<06a430b7-c1bc-e5dc-da4c-8d1b4054474c@yahoo.com>">


തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5. 30 pm ന് കുമ്പസാരം, 6.30pm ജപമാല , 7.00 pm ആഘോഷമായ വി.കുര്‍ബ്ബാന ,  തുടര്‍ന്നു് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച,  വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church, 132 Shernhall Street, Walthamstow,
E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.