Latest News

ലണ്ടൻ കൺവെൻഷന് ഹാരോ ഒരുങ്ങി; വോളണ്ടിയേഴ്സ് യോഗം നാളെ വെംബ്ലിയിൽ

2018-10-27 03:28:19am | അപ്പച്ചൻ കണ്ണൻച്ചിറ
ലണ്ടൻ: ലണ്ടൻ റീജണൽ അഭിഷേകാഗ്നി ശുശ്രുഷക്ക് ഇനി എട്ടു നാൾ അടുത്തിരിക്കെ അഭിഷേകങ്ങളുടെയും, അനുഗ്രഹങ്ങളുടെയും കൃപാവർഷത്തിനായി വിശുദ്ധ കുർബ്ബാനയും, പ്രാർത്ഥനകളും നാളെ ഞായറാഴ്ച ലണ്ടനിൽ നടത്തപ്പെടും. അഭിഷേകാഗ്നിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തുവാനും കൂടുതലായ ഉത്തരവാദിത്വങ്ങൾക്കു കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തുവാനും ആയി വോളണ്ടിയേഴ്സ് യോഗവും  വെംബ്ലി സെന്റ് ജോസഫ്സ് ദേവാലയത്തിൽ തദവസരത്തിൽ ചേരുന്നതാണ്.
 
ഞായറാഴ വൈകുന്നേരം നാലു മണിക്ക് കുർബ്ബാന ആരംഭിക്കും. അഭിഷേകാഗ്നി കൺവെൻഷന്റെ വിജയത്തിനായി കൂടുന്ന ആലോചനാ യോഗത്തിലും ശുശ്രുഷകളിലും പങ്കു ചേരുവാൻ വോളണ്ടിയേഴ്സ് തത്സമയത്തു തന്നെ വെംബ്ലിയിൽ എത്തി ചേരണമെന്നു കൺവീനർ ഫാ.ജോസ് അന്ത്യാംകുളവും സംഘാടക സമിതിയും അറിയിച്ചു.
 
തിരുവചനങ്ങൾക്ക് ജീവൻ ത്രസിപ്പിക്കുന്ന ശുശ്രുഷകളുമായി സേവ്യർഖാൻ അച്ചൻ നവംബർ 4 നു ഞായറാഴ്ച ഹാരോ ലെഷർ പാർക്കിൽ അഭിഷേകാഗ്നി കൺവെൻഷൻ നയിക്കുമ്പോൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റീജണൽ കൺവെൻഷനുകളുടെ സമാപ്തി കുറിക്കുന്ന ലണ്ടൻ ധ്യാനം  ദൈവീക സാന്നിദ്ധ്യം ആവോളം അനുഭവിക്കുവാൻ ഇടം നൽകുന്ന അനുഗ്രഹ വേദിയാകും.
 
രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ  ശുശ്രുഷകൾക്കു നേതൃത്വം വഹിച്ചു സന്ദേശം നൽകുന്ന പരിശുദ്ധാല്മ ശുശ്രുഷയിൽ കുട്ടികൾക്കായുള്ള ശുശ്രുഷകൾ സോജി അച്ചനും ടീമും ആയിരിക്കും നയിക്കുക.
 
നവംബർ 4 നു ഞായറാഴ്ച രാവിലെ 9:00  മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്നി ശുശ്രുഷയും തിരുക്കർമ്മങ്ങളും വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.
 
ട്രെയിൻ മാർഗ്ഗം ധ്യാനത്തിൽ പങ്കുചേരുവാൻ എത്തുന്നവർക്ക് ബേക്കർലൂ ട്യൂബ് ലൈനോ, സതേൺ,വെസ്റ്റ് മിഡ്‌ലാൻഡ്‌സ് എന്നീ ഓവർ ഗ്രൗണ്ട് ലൈനുകളോ പിടിച്ച് ഹാരോ ആൻഡ് വീൽസ്റ്റോൺ സ്റ്റേഷനിൽ വന്നിറങ്ങിയാൽ അഞ്ചു മിനിട്ടു   മാത്രം നടക്കുവാനുള്ള ദൂരത്തിലാണ് ധ്യാന വേദി.
 
ബസ്സു മാർഗ്ഗം വരുന്നവർക്ക്140,182,186, 258 ,340, 640 , A, B, H9, H10  എന്നീ നമ്പർ ബസ്സുകൾ പിടിച്ചാൽ ലെഷർ പാർക്കിനു സമീപം വന്നെത്താവുന്നതാണ്.
 
ഉപവാസ ധ്യാനമായിട്ടാണ് കൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർ ഭക്ഷണം കൈവശം കരുത്തേണ്ടതാണ്. നിയന്ത്രിതപാർക്കിങ് സൗകര്യമാണ് വേദിക്കുള്ളത് എങ്കിലും തൊട്ടടുത്തു തന്നെ മറ്റു പാർക്കിങ്  സ്ഥലങ്ങളും ഉണ്ട്.
 
അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കു ചേരുവാൻ ലണ്ടൻ റീജണിലുള്ള മുഴുവൻ സീറോ മലബാർ വിശ്വാസി സമൂഹത്തെയും കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര എന്നിവർ സസ്നേഹം സ്വാഗതം ചെയ്യുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
 
ഷാജി വാട്‌ഫോർഡ്‌ : 07737702264; 
തോമസ് ആന്റണി: 07903867625
ജോമോൻ ഹെയർഫീൽഡ്: 07804691069 
 
St Joseph’s Presbytery, 339 High Road, Wembley, HA9 6AG.